Follow the News Bengaluru channel on WhatsApp

പത്തു ലക്ഷം രൂപ വിലമതിക്കുന്ന പുലിത്തോലുമായി ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: പത്തു ലക്ഷം രൂപ വിലമതിക്കുന്ന പുള്ളി പുലിത്തോലുമായി ഒരാൾ ബെംഗളൂരുവിൽ അറസ്റ്റിലായി. ഭാരതി നഗർ സ്റ്റേഷൻ പരിധിയിലെ റൗഡി ഷീറ്ററാണ് പിടിയിലായത്. ഇയാളിൽ നിന്ന് 8,000 രൂപയുടെ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് സെൻട്രൽ ക്രൈംബ്രാഞ്ചാണ് തിങ്കളാഴ്ച രാവിലെ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആക്രമണം, കവർച്ച, മയക്കുമരുന്ന് കടത്ത് തുടങ്ങിയ പരാതികളിൽ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ കേസുകളുണ്ട്.

പ്രതി സ്ഥിരമായി പുലിത്തോൽ കടത്തുകയും വിൽക്കുകയും ചെയ്യുന്നയാളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേ സമയം ഇയാൾ ബെംഗളൂരുവിലെ യുവതീ യുവാക്കൾക്കും വിദ്യാർഥികൾക്കും മയക്ക് മരുന്നു എത്തിച്ചു നൽകുന്ന സംഘത്തിലെ അംഗമാണിയാളെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിക്കെതിരേ വന്യജീവി സംരക്ഷണ നിയമപ്രകാരവും നാർക്കോട്ടിക്ക് ഡ്രഗ്സ് ആന്‍ഡ്‌ സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസ് ആക്ട് പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.