Follow the News Bengaluru channel on WhatsApp

പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കാഞ്ഞങ്ങാട് പ്രസ് ഫോറവുമായി സഹകരിച്ച് കാഞ്ഞങ്ങാട് മാധ്യമ ശിൽപശാല സംഘടിപ്പിച്ചു. കാസർഗോഡ് എസ്.പി ഡോ. വൈഭവ് സക്സേന ശിൽപശാല ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ മേഖലയിൽ രാജ്യം വൻ പുരോഗതി നേടിയതായും, എന്നാൽ അതോടൊപ്പം തന്നെ ഉത്തരവാദിത്വങ്ങളും വർധിച്ചതായി ഡോ. വൈഭവ് സക്സേന പറഞ്ഞു. ഡിജിറ്റൽ ഇടപാടുകളിലും മറ്റും അഭൂതപൂർവമായ വർധനയാണ് രേഖപ്പെടുത്തുന്നതെന്നും അതനുസരിച്ചു ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗവർമെന്റിന്റെ ഫ്ലാഗ്ഷിപ് പദ്ധതികൾ ഉൾപ്പടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് പി ഐ ബി സംഘടിപ്പിക്കുന്ന മാധ്യമ ശിൽപശാലയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. യു പി എസ് സി പരീക്ഷക്കു തയ്യാറെടുക്കുന്നതിൽ പി ഐ ബി യുടെ വെബ്സൈറ്റ് തന്നെ വളരെയധികം സഹായിച്ചതായും അദ്ദേഹം ഓർമിച്ചു. മാധ്യമങ്ങൾ വാർത്തകൾ സെൻസേഷണൽ ആക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ പദ്ധതികൾ ശരിയായ ഗുണഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിൽ മാധ്യമങ്ങൾക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്ത പിഐബി ഡയറക്ടർ ജനറൽ ഡോ. വസുധ ഗുപ്ത അഭിപ്രായപ്പെട്ടു. വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ അവയെ കാഴ്ചപ്പാടുകളുമായി ഇടകലർത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും അവർ ഓർമിപ്പിച്ചു .

ഗവൺമെന്റ് ബജറ്റിന്റെ 70% മുതൽ 80% വരെ സാമൂഹിക മേഖലയുടെ വികസനത്തിനായാണ് ചെലവഴിക്കുന്നത്. എന്നാൽ ഇതിന് അർഹിക്കുന്നപ്രാധാന്യം മാധ്യമങ്ങളിൽ ലഭിക്കുന്നില്ല. മാധ്യമപ്രവർത്തകർ അത്തരം വാർത്തകൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്ന് മുഖ്യ പ്രഭാഷണം നടത്തവേ പി.ഐ.ബി ഡയറക്ടർ ജനറൽ സൗത്ത് സോൺ എസ്. വെങ്കടേശ്വർ പറഞ്ഞു.

പി.ഐ.ബി കേരള-ലക്ഷദ്വീപ് മേഖല അഡിഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാധ്യമ മേഖലയിലുള്ളവർക്ക്, പ്രത്യേകിച്ചും യുവാക്കൾക്ക് അനന്ത സാധ്യതകളാണുള്ളതെന്നും അവർ തങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട് കൂടുതൽ അറിവുകൾ സമയബന്ധിതമായി നേടാൻ ശ്രദ്ധിക്കണമെന്നും വി.പളനിച്ചാമി ചൂണ്ടിക്കാട്ടി. ഗവൺമെന്റിന്റെ ആശയവിനിമയം കൂടുതലും വികസനവുമായി ബന്ധപ്പെട്ടതാണ് . സാധാരണക്കാർക്ക് പ്രയോജനപ്പെടാൻ മാധ്യമങ്ങളിൽ ഇതിനു കൂടുതൽ ഇടം ലഭിക്കണം എന്നും അദ്ദേഹം പറഞ്ഞു. കാസറഗോഡ് ജില്ലയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ വി വി പ്രഭാകരൻ, ടി മുഹമ്മദ് അസ്ലം എന്നിവരെ ചടങ്ങിൽ ആദരിച്ചു.

‘പത്രപ്രവർത്തനത്തിന്റെ ധാർമ്മികതയും നൈതികതയും’ എന്ന വിഷയത്തിൽ മാതൃഭൂമിയിലെ പ്രത്യേക ലേഖകൻ ദിനകരൻ കൊമ്പിലത്ത് ക്ലാസ് നയിച്ചു. തുടർന്ന് ‘ഡിജിറ്റൽ ജേണലിസവും കേബിൾ ടിവിയുമായി ബന്ധപ്പെട്ട വെല്ലുവിളികളും പ്രതീക്ഷകളും’ എന്ന വിഷയത്തെ കുറിച്ച് മലയാള മനോരമ ചീഫ് റിപ്പോർട്ടർ എൻ. പി. സി.രംജിത്തും സംസാരിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യുറോ കൊച്ചി ഡയറക്ടർ രശ്മി റോജ തുഷാര നായർ പി.ഐ.ബി യുടെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു. ഗവൺമെന്റിന്റെ ഫ്ളാഗ്ഷിപ് പരിപാടികൾ: അവയുടെ റിപ്പോർട്ടിംഗിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ നബാർഡ് ജില്ലാ വികസന ഓഫീസർ കെബി ദിവ്യ സംസാരിച്ചു. വിവിധ പത്ര, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിൽ നിന്നായി എഴുപതോളം പേര്‍ ശില്പശാലയിൽ പങ്കെടുത്തു. കൊച്ചി പി.ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ഐസക് ഈപ്പൻ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് പി പ്രവീൺ കുമാർ, സെക്രട്ടറി ജോയ് മാരൂർ എന്നിവർ സംസാരിച്ചു.

കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക ലേഖകര്‍ക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് പി.ഐ.ബി വിവിധ ജില്ലകളിൽ ഇത്തരം ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.