Follow the News Bengaluru channel on WhatsApp

കേരളത്തിൽ കുതിപ്പ് തുടർന്ന് വിക്രം: കമല്‍ഹാസൻ ചിത്രം 300 കോടി ക്ലബ്ബിൽ

ബോക്‌സ് ഓഫിസിനെ അമ്പരപ്പിച്ചു കൊണ്ട് കുതിപ്പു തുടരുകയാണ് കമല്‍ഹാസൻ നായകനായി ചെയ്ത ചിത്രം വിക്രം. റിലീസ് ചെയ്ത് പത്തു ദിവസം കൊണ്ട് 300 കോടി ക്ലബ്ബിലാണ് ചിത്രം ഇടംനേടിയത്. കേരളത്തില്‍ നിന്ന് മാത്രം 30 കോടി കളക്‌ട് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമെന്ന നേട്ടമാണ് വിക്രം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് ഒന്‍പതാം ദിവസമാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ അപൂര്‍വനേട്ടം. ഇന്‍ഡസ്ട്രി ട്രാക്കറായ രമേഷ് ബാലയാണ് ചിത്രം 300 കോടി നേടിയ വിവരം അറിയിച്ചത്. വേള്‍ഡ് ബോക്‌സ് ഓഫിസില്‍ നിന്നാണ് ചിത്രം വമ്പൻ കളക്ഷന്‍ സ്വന്തമാക്കിയത്. കല്‍ഹാസന്റെ കരിയറില്‍ ആദ്യത്തെ 300 കോടി കളക്ഷനാണ് ഇത്.

ചിത്രത്തില്‍ ഏജന്റ് വിക്രം എന്ന കഥാപാത്രമായാണ് കമല്‍ഹാസന്‍ എത്തിയത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരും ശക്തമായ വേഷത്തില്‍ എത്തിയിരുന്നു. കൂടാതെ സൂര്യ അതിഥി വേഷത്തിലും എത്തി. കരിയറിലെ ഏറ്റവും ഹിറ്റ് സിനിമ സമ്മാനിച്ചതിന് ലോകേഷിന് ആഡംബര കാറാണ് സമ്മാനിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.