Follow the News Bengaluru channel on WhatsApp

777 ചാർളി കണ്ട് വികാരാധീനനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: മികച്ച പ്രേക്ഷക പ്രതികരണത്തോടെ ദക്ഷിണേന്ത്യന്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന രക്ഷിത് ഷെട്ടി നായകനായ 777 ചാര്‍ളി എന്ന ചിത്രം കണ്ടതിന് ശേഷം വിതുമ്പുന്ന മുഖവുമായി തിയറ്ററിന് പുറത്തേക്ക് വരുന്ന കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മരിച്ചുപോയ തന്റെ വളര്‍ത്തുനായ സ്‌നൂബിയെ ഓര്‍ത്താണ് ബൊമ്മൈ കരഞ്ഞുപോയത്.

‘നായകളെക്കുറിച്ചുള്ള സിനിമകള്‍ നേരത്തെയും പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ സിനിമയ്ക്ക് വികാരങ്ങളുമായും മൃഗങ്ങളുമായും ബന്ധമുണ്ട്. നായ അതിന്റെ വികാരങ്ങള്‍ കണ്ണുകളിലൂടെ പ്രകടിപ്പിക്കുന്നു. 777 ചാര്‍ളി നല്ല സിനിമയാണ്. നായയുടെ സ്‌നേഹം നിരുപാധിക സ്‌നേഹമാണ്, അത് ശുദ്ധമാണ്, ‘ഇന്ത്യ ടുഡേയോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ചിത്രം എല്ലാവരും കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വളർത്തു നായ സ്‌നൂബിയുടെ മരണശേഷം കണ്ണീരോടെ നിൽക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രങ്ങളോടൊപ്പം സിനിമ കണ്ടതിനു ശേഷം അദ്ദേഹം കരയുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തന്റെ അരുമയായിരുന്ന വളർത്തു മൃഗത്തിന്റെ മാലയിട്ട ശരീരത്തിൽ ബൊമ്മെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്ന ഫോട്ടോകളും പ്രചരിക്കുന്നുണ്ട്.

കിരണ്‍രാജ് സംവിധാനം ചെയ്ത 777 ചാര്‍ളി ഒരു സാഹസിക കോമഡി ഡ്രാമയാണ്. ചിത്രത്തില്‍ രക്ഷിത് ഷെട്ടി, സംഗീത ശൃംഗേരി, രാജ് ബി ഷെട്ടി, ഡാനിഷ് സെയ്ത്, ബോബി സിംഹ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പരംവ സ്റ്റുഡിയോസിന് കീഴില്‍ രക്ഷിത് ഷെട്ടിയും ജിഎസ് ഗുപ്തയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ ഇക്കഴിഞ്ഞ ജൂണ്‍ 10 ന് പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണമാണ് എല്ലാ ഭാഷകളിലെ പ്രേക്ഷകരില്‍ നിന്നും സ്വന്തമാക്കിയത്. റീലീസ് ചെയ്ത് മൂന്നാം ദിവസം തന്നെ, ചിത്രം 10 കോടി കളക്ഷൻ നേടിയെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.