Follow the News Bengaluru channel on WhatsApp

ഇറിഡിയം ബിസിനസിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; കർണാടക സ്വദേശികളായ ആറംഗ സംഘം പിടിയിൽ

താനെ: റിസർവ്വ് ബാങ്ക് ആയിരക്കണക്കിന് കോടി രൂപ തടഞ്ഞുവെച്ചിട്ടുണ്ടെന്നും, തടസം ഇല്ലാതാക്കാൻ കോടിക്കണക്കിന് രൂപ ബാങ്കിൽ കെട്ടിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് പണം വാങ്ങി ആളുകളെ കബളിപ്പിച്ച ആറംഗ സംഘം മഹാരാഷ്ട്രയിൽ പിടിയിലായി.താനെ പോലീസിന്റെ ക്രൈംബ്രാഞ്ചാണ് സംഘത്തെ പിടികൂടിയത്. ഇവരുടെ വിശദാംശങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.  സ്ത്രീ ഉൾപ്പെടെയുള്ള കർണാടക സ്വദേശികളാണ് സംഘാംഗങ്ങളെന്ന് പോലീസ് അറിയിച്ചു. രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് വെള്ളിയാഴ്ച താനേ റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ പോലീസ് ഇൻസ്‌പെക്ടർ കൃഷ്ണ കോക്‌നിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തുകയും സംഘത്തെ പിടികൂടൂകയുമായിരുന്നു.

ആണവ നിലയങ്ങളിൽ ആവശ്യമായ അപൂർവ്വ അലോയ് കോപ്പർ ഇറിഡിയം ആയിരക്കണക്കിന് കോടി രൂപക്ക് ഒരു വിദേശ സ്ഥാപനത്തിന് വിറ്റുവെന്നും എന്നാൽ കോടിക്കണക്കിനുള്ള വിദേശ നിക്ഷേപമായതിനാൽ ആർ ബി ഐ വരുമാനം തടഞ്ഞുവെയ്ക്കുകയും തുക അനുവദിക്കുന്നതിന് വരുമാനത്തിന്റെ 25 ശതമാനം കെട്ടിവെയ്ക്കണമെന്നും ഇവർ ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചു. പണമുള്ള ആൾക്കാർ സഹായിച്ചാൽ ഇവർ ചെയ്യുന്ന ഇറിഡിയം ബിസിനസിൽ പങ്കാളികളാക്കാമെന്നും ബിസിനസിൽ താല്പര്യമില്ലെങ്കിൽ ലാഭവിഹിതം തരാമെന്നും പറഞ്ഞായിരുന്നു സംഘം ആളുകളെ പറഞ്ഞ് പറ്റിച്ചിരുന്നത്.

ആളുകളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആർബിഐ, ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ (ബാർക്), ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), ആദായനികുതി വകുപ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങളുടെ ലോഗോയോ സീലുകളോ ഉള്ള കെട്ടിച്ചമച്ച രേഖകളും ഇവർ ആളുകളെ കാണിച്ചു. പണം കൈപ്പറ്റിയ ശേഷം പിന്നെ ഇവർ മുങ്ങുകയാണ് പതിവ്. കുറച്ചു നാളായി താനെയിൽ തങ്ങുകയായിരുന്നു ആറംഗ സംഘം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

റിസർവ്വ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളായത് കൊണ്ട് ഇവരുടെ തട്ടിപ്പിനിരയായ ആളുകളെക്കുറിച്ചോ മറ്റ് കാര്യങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.