Follow the News Bengaluru channel on WhatsApp

പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ

ബെംഗളൂരു: രണ്ടു ദിവസത്തെ കർണാടക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 12 മണിയോടെ ബെംഗളൂരു യെലഹങ്ക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 12.30-ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് സന്ദർശിക്കും. സെന്റർ ഫോർ ബ്രെയിൻ റിസർച്ച് ഉദ്ഘാടനംചെയ്യും. ബാഗ്ചി-പാർഥസാരഥി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് തറക്കല്ലിടും.

1.45-ന് ബെംഗളൂരുവിലെ ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്‌സിലെത്തും. പുതിയ കാമ്പസിന്റെ ഉദ്ഘാടനവും അംബേദ്കർ പ്രതിമയുടെ അനാച്ഛാദനവും പ്രധാനമന്ത്രി നിർവഹിക്കും. വിവിധ ഐ.ടി.ഐ.കളെ രൂപാന്തരപ്പെടുത്തി വികസിപ്പിച്ച 150 സാങ്കേതിക ഹബ്ബുകൾ രാജ്യത്തിന് സമർപ്പിക്കും.

ഉച്ചയ്ക്ക് 2.45-ന് ബെംഗളൂരുവിലെ കൊമ്മഘട്ടയിലെത്തും. 27,000 കോടി രൂപ ചെലവുവരുന്ന വിവിധ റെയിൽ, റോഡ്, പശ്ചാത്തല സൗകര്യവികസനപദ്ധതികൾക്ക് തുടക്കം കുറിക്കും. ബെംഗളൂരു സബർബൻ റെയിൽ പദ്ധതി, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷന്റെയും യശ്വന്തപുര സ്റ്റേഷന്റെയും പുനർവികസനം, ബെംഗളൂരു റിങ് റോഡ് വികസനം, ബഹുമാതൃകാ ലോജിസ്റ്റിക് പാർക്ക് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും രാജ്യത്തെ എയർകണ്ടീഷൻ ചെയ്ത ആദ്യത്തെ റെയിൽവേ സ്റ്റേഷനായ ബൈയപ്പനഹള്ളി വിശ്വേശരയ്യ ടെർമിനലിന്റെയും സമ്പൂർണ വൈദ്യുതീകരണം നടത്തിയ കൊങ്കൺ റെയിൽവേ ലൈനിന്റെയും സമർപ്പണവും തുടർന്ന് നടക്കും.

വൈകീട്ട് മൈസൂരുവിലേക്ക് പോകുന്ന പ്രധാനമന്ത്രി വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെ അന്തർദേശീയ യോഗ ദിനാചരണത്തിൻ്റെ ഭാഗമായി മൈസൂരു പാലസ് ഗ്രൗണ്ടിൽ 15000 പേർ പങ്കെടുക്കുന്ന യോഗാഭ്യാസ പരിപാടിയിൽ പങ്കെടുക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.