Follow the News Bengaluru channel on WhatsApp

കാസർഗോഡ് പശ്ചാത്തലമായുള്ള കുഞ്ചാക്കോ ബോബന്റെ സിനിമ പോസ്റ്റർ വൈറലാകുന്നു

എറണാകുളം : കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന’ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ ഒരു പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു പത്ര വാർത്തയായാണ് ചിത്രത്തിന്റെ പോസ്റ്റർ എത്തിയത്. എംഎൽഎയുടെ വീട്ടിൽ കയറിയ കള്ളനെ പട്ടി കടിച്ചതാണ് പത്രവാർത്തയിലുള്ളത്. അതിനൊപ്പം കുഞ്ചാക്കോ ബോബന്റെ രസികൻ ചിത്രം കൂടിയായതോടെ പ്രേക്ഷകരിൽ ചിരി നിറയ്ക്കുകയാണ് പോസ്റ്റർ.

ചിത്രത്തിൽ കള്ളന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ‘എംഎൽഎ കുഞ്ഞിക്കണ്ണന്റെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാർ പിടിച്ചുകെട്ടി പോലീസിൽ ഏൽപ്പിച്ചു’ എന്ന തലക്കെട്ടിന് താഴേ തോർത്ത് കൊണ്ട് കൈ രണ്ടും കെട്ടി പട്ടി കടിച്ച മുറിവിൽ പ്ലാസ്റ്ററിട്ട് ചിരിച്ചു കൊണ്ടു നിൽക്കുന്ന കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് തന്നെ ഇതിനോടകം വൈറലായി കഴിഞ്ഞു.

ആഗസ്റ്റ് 12ന് തിയേറ്ററുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. ഇതും പോസ്റ്റ്റിൽ പത്രവാർത്തയായാണ് പുറത്തുവിട്ടിരിക്കുന്നത്.’ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സൂപ്പർ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

സന്തോഷ് ടി കുരുവിളയാണ് നിർമാണം. കുഞ്ചാക്കോ ബോബൻ, ഷെറിൽ റേച്ചൽ സന്തോഷ് എന്നിവർ സഹനിർമാതാക്കളാണ്. കാസർഗോഡ് ജില്ലയെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് ഛായാഗ്രാഹകൻ രാകേഷ് ഹരിദാസാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മനോജ് കണ്ണോത്ത് ചിത്രസംയോജനവും ജോതിഷ് ശങ്കർ കലാസംവിധാനവും നിർവഹിക്കുന്നു. വൈശാഖ് സുഗുണൻ രചിച്ച വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം ഒരുക്കുന്നു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Comments are closed.