കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയ ബിജെപി സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ തടഞ്ഞു
കൊല്ലം അഞ്ചൽ നെട്ടയത്ത് വോട്ട് ചെയ്യാനെത്തിയ ബിജെപി സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞു. കൃഷ്ണകുമാറിനെ തടഞ്ഞതിനെ തുടർന്ന് ബിജെപി പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥനും തമ്മിൽ തർക്കത്തിനിടയാക്കി.
ബൂത്ത് സന്ദർശിച്ചതിനു ശേഷം പുറത്തിറങ്ങിയ കൃഷ്ണകുമാർ ബൂത്തിന് വെളിയിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് ഏറെനേരം പോലീസുമായി തർക്കമുണ്ടായത്. താൻ നിയമം പാലിക്കാൻ തയ്യാറാണെന്നും തന്നോട് വേറെ ഒരുനീതിയും മറ്റൊരു എൽഡിഎഫ് നേതാവിനോട് അനൂകൂല നീതിയും പോലീസ് ഉദ്യോഗസ്ഥൻ കാട്ടിയെന്നു കൃഷ്ണകുമാർ ആരോപിച്ചു. കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരമെന്ന് ജി. കൃഷ്ണകുമാര്‍ പറഞ്ഞു.
സാധാരണ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് കേന്ദ്രത്തില്‍ ആര് ഭരിക്കുമെന്ന് ഉറപ്പിക്കാനാകുക. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മുന്‍കൂറായി വ്യക്തമായി തന്നെ ജനങ്ങള്‍ക്ക് ആരാണ് ഇനി കേന്ദ്രത്തില്‍ വരാന്‍ പോകുന്നതെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അവിശ്വസനീയമായ റിസള്‍ട്ടുകള്‍ ഉണ്ടാകുമെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.