ഐഎസ്‌ആര്‍ഒയ്ക്ക് ചരിത്ര നേട്ടം: പിഎസ്‌എല്‍വി-സി53 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

ന്യൂഡല്‍ഹി: ഐഎസ്‌ആര്‍ഒയുടെ ഡിഎസ്-ഇഒ ദൗത്യത്തിന്റെ ഭാഗമായി പിഎസ്‌എല്‍വി-സി 53 റോക്കറ്റ് വിക്ഷേപിച്ചു. സ്വന്തം മണ്ണില്‍ നിന്ന് ഐഎസ്‌ആര്‍ഒയുടെ ആദ്യ സമ്പൂർണ വാണിജ്യ വിക്ഷേപണമാണിത്. വ്യാഴാഴ്‌ച വൈകുന്നേരം 6.02 ഓടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററിലെ രണ്ടാമത്തെ ലോഞ്ച് പാഡില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. സിംഗപ്പൂരില്‍ നിന്നുള്ള DS-EO, NeuSAR, Scoob-1 എന്നീ മൂന്ന് പാസഞ്ചര്‍ ഉപഗ്രഹങ്ങളാണ് ദൗത്യത്തിലുള്ളത്.

ഡിഎസ് ഇഒയെ ഭൂമധ്യരേഖയില്‍ നിന്നു 570 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു മുഖ്യദൗത്യം. ഐഎസ്‌ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാമത്തെ ദൗത്യമാണിത്. ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണത്തറയില്‍ നിന്ന് ജൂണ്‍ 22 ന് വിക്ഷേപിച്ച ജിസാറ്റ് -24 ല്‍ ന്യൂ സ്പേസ് ലിമിറ്റഡിന്റെ ആദ്യ സമ്പൂർണ വാണിജ്യ വിക്ഷേപണം . ടാറ്റ സ്കൈയുടെ വിക്ഷേപണം പൂര്‍ത്തിയായി എട്ടാം ദിവസമാണ് പിഎസ്‌എല്‍വി-സി-53 ഉപയോഗിച്ചുള്ള രണ്ടാമത്തെ ദൗത്യം.

ദക്ഷിണ കൊറിയന്‍ കമ്പനിയായ സ്റ്റാറെക്‌ ഇനിഷ്യേറ്റീവാണ് 365 കിലോഗ്രാം ഭാരമുള്ള DS-EO, 155 കിലോഗ്രാം ഭാരമുള്ള NeuSAR എന്നീ ഉപഗ്രഹങ്ങള്‍ നിര്‍മിച്ചത്. 2.8 കിലോഗ്രാം ഭാരമുള്ള Scoob-1 ഉപഗ്രഹം നിര്‍മിച്ചത് സിംഗപ്പൂരിലെ നാന്‍യാങ് ടെക്നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.