കർണാടകയിൽ നിന്നും വാരാണസിയിലേക്കുള്ള തീർഥാടന ട്രെയിൻ ‘ഭാരത് ഗൗരവ്’ അടുത്ത മാസം മുതൽ

ബെംഗളൂരു: കർണാടകയിൽ നിന്നും വാരാണസിയിലേക്കുള്ള ‘ഭാരത് ഗൗരവ്’ തീർഥാടന ട്രെയിൻ ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കുമെന്ന് കർണാടക മുസ്റായി മന്ത്രി ശശികല ജൊല്ലെ. ചതുർധാമങ്ങളും, വാരണാസി, അയോധ്യ, പ്രയാഗ്രാജ് എന്നീ പുണ്യസ്ഥലങ്ങളും ഉൾക്കൊള്ളുന്നതാണ് തീർഥാടനം. സബ്‌സിഡി നിരക്കിലാണ് ഏഴു ദിവസത്തെ ടൂർ പ്രോഗ്രാം നടക്കുക. കാശിയാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും നടത്തണമെന്നാഗ്രഹിക്കുന്നവരുടെ സ്വപ്‌നസാഫല്യമാണ് ഭാരത് ഗൗരവ് ട്രെയിൻ യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

റിലീജിയസ് എൻഡോവ്മെന്റ് വകുപ്പ് തീർഥാടന പാക്കേജ് ആവിഷ്‌കരിച്ചതോടെ കുറഞ്ഞ നിരക്കിൽ ഭാരത് ഗൗരവ് ട്രെയിൻ സേവനം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കർണാടക. ഒരു കോടി രൂപ ബാങ്ക് ഗ്യാരണ്ടി നൽകിയാണ് ട്രെയിൻ വാടകക്കെടുത്തത്. ഏഴു ദിവസത്തെ പര്യടനം 4,161 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. ട്രെയിനിൽ ആകെ 14 കോച്ചുകളാണ് ഉണ്ടായിരിക്കുക. സംസ്ഥാനത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളെ പ്രതിനിധീകരിക്കുന്നതാണ് ഓരോ കോച്ചും. യാത്രക്കാർക്കായി 11 കോച്ചുകളും പ്രാർഥനയ്ക്കായി ഒരുകോച്ചും ട്രെയിനിലുണ്ട്. ബാക്കി രണ്ടു ബോഗികൾ യാത്രക്കാർക്കുള്ള ഭക്ഷണം ഒരുക്കുന്നതിനും മറ്റുമായി റെയിൽവേ ഉദ്യോഗസ്ഥർക്കുള്ളതാണ്. ബയ്യപ്പനഹള്ളിയിലെ വിശ്വേശരായ്യ ടെർമിനലിൽ നിന്നാണ് ട്രെയിൻ പുറപ്പെടുന്നത്. തിരക്ക് അനുസരിച്ച് കൂടുതൽ ട്രെയിനുകൾ ഓടിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

യാത്രക്കാർക്ക് വേണ്ടി അതാത് തീർഥാടന കേന്ദ്രങ്ങൾക്ക് സമീപം ഭക്ഷണം, വെള്ളം, താമസം, പ്രാദേശിക ഗതാഗതം എന്നിവയ്ക്കായി റെയിൽവേയുടെ അനുബന്ധ സ്ഥാപനമായ ഐആർസിടിസി ക്രമീകരണം ചെയ്തിട്ടുണ്ട്. ഏഴ് ദിവസത്തെ ടൂറിന് 15,000 രൂപയാണ് ചെലവ്, അതിൽ കർണാടക സർക്കാർ 5,000 രൂപ സബ്സിഡി നൽകും.

ബെംഗളൂരു സർ വിശ്വേശരായ്യ ടെർമിനലിൽ എത്തിച്ച ഭാരത് ഗൗരവ് ട്രെയിൻ മന്ത്രിയും ദക്ഷിണ പശ്ചിമ റെയിൽവേ ഉദ്യോഗസ്ഥരും ചേർന്ന് പരിശോധിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.