Follow the News Bengaluru channel on WhatsApp

രാമായണ മാസാചരണം

ബെംഗളൂരു:രാമായണ മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെ ബെംഗളൂരുവിലെ വിവിധ ക്ഷേത്രങ്ങളും സംഘടനകളും രാമായണപാരായണവും പ്രഭാഷണ പരമ്പരകളും സംഘടിപ്പിക്കുന്നു.

ജെസി നഗര്‍ അയ്യപ്പ ക്ഷേത്രം:

ജെസി നഗര്‍ അയ്യപ്പ ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഉദ്ഘാടനം 17ന് നടക്കും. വൈകിട്ട് 6.45ന് നടക്കുന്ന ചടങ്ങ് ബെംഗളൂരു ശ്രീരാമകൃഷ്ണ മഠം സ്വാമി രൂപാനന്ദ ഉദ്ഘാടനം ചെയ്യും. ഒരു മാസം നീണ്ടുനില്‍ക്കുന്ന മാസാചരണത്തില്‍ ദിവസവും വൈകിട്ട് 7ന് ക്ഷേത്ര വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ രാമായണ പാരായണം നടക്കും. എല്ലാ ദിവസവും വൈകിട്ട് ശ്രീരാമ പൂജയും പ്രസാദമൂട്ടും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 9731118803.

വിജനാപുര അയ്യപ്പ ക്ഷേത്രം:

വിജനാപുര അയ്യപ്പ ക്ഷേത്രത്തിലെ രാമായണ മാസാചരണം 17 മുതല്‍ ഓഗസ്റ്റ് 16 വരെ നടക്കും. എല്ലാ ദിവസങ്ങളിലും വൈകീട്ട് ഏഴ് മുതല്‍ 8.30 വരെ അയ്യപ്പന്‍ നായരുടെ നേതൃത്വത്തില്‍ രാമായണ പാരായണം നടക്കും. തുടര്‍ന്ന് ഔഷധക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം പ്രവര്‍ത്തകസമിതി അറിയിച്ചു. ഫോണ്‍: 08025656369.

സര്‍ജാപുര അയ്യപ്പ ക്ഷേത്രം

സര്‍ജാപുര ശ്രീ ധര്‍മ്മശാസ്താ മഹാവിഷ്ണു ക്ഷേത്രത്തില്‍ 17 മുതല്‍ ആഗസ്ത് 15 വരെ രാമായണ മാസാചരണം സംഘടിപ്പിക്കും. സമന്വയ വാരത്തൂര്‍ ഭാഗുമായി ചേര്‍ന്ന് നടത്തുന്ന ചടങ്ങില്‍ 17ന് കെ.ദാമോദരന്റെ നേതൃത്വത്തില്‍ ഭജന, ആഗസ്ത് 13 ന് ആത്മീയ പ്രഭാഷണം, ആഗസ്ത് 14 ന് വിദൂഷകശ്രീ. ഇളവൂര്‍ അനില്‍ ചാക്യാരുടെ ചാക്യാര്‍ കൂത്ത്, ആഗസ്ത് 15 ന് സമ്പൂര്‍ണ്ണ രാമായണ പാരായണം എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് 5:30 മുതലുള്ള ദൈനംദിന രാമായണ പാരായണത്തില്‍ ഭജന, വിഷ്ണു ലളിതാ സഹസ്രനാമ പാരായണം, പ്രസാദ വിതരണം, രാമായണ ആരതി തുടങ്ങിയവ ഉണ്ടായിരിക്കും. രാമായണ പാരായണം വഴിപാടായി നടത്തുവാന്‍ താത്പര്യമുള്ളവര്‍ 9945434787 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു

സമന്വയ കെ.ആര്‍. പുരം ഭാഗ്:

സമന്വയ കെ.ആര്‍. പുരം ഭാഗിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥാനീയ സമിതികളില്‍ 17 മുതല്‍ ഓഗസ്റ്റ് 16 വരെ രാമായണപാരായണവും പ്രഭാഷണപരമ്പരയും സംഘടിപ്പിക്കും. ഹൊരമാവ്, രാമമൂര്‍ത്തി നഗര്‍, വിജനാപുര, ബിദറഹള്ളി, കെ.ആര്‍. പുരം, ഉദയ നഗര്‍ എന്നീ സ്ഥാനീയ സമിതികളിലാണ് പാരായണവും പ്രഭാഷണവും സംഘടിപ്പിക്കുകയെന്ന് കെ.ആര്‍. പുരം ഭാഗ് പ്രസിഡന്റ് മഹാദേവ അയ്യര്‍ അറിയിച്ചു. രാമായണ മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 21-ന് രാമമൂര്‍ത്തി നഗര്‍ ജയഗോപാല്‍ ഗരോഡിയ രാഷ്ട്രോത്ഥാന വിദ്യാകേന്ദ്രത്തില്‍ ‘ശ്രീരാമ ഭക്ത സമന്വയം’ എന്ന പരിപാടിയും നടത്തും. ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ഡോ. ഭാര്‍ഗവറാം മുഖ്യാതിഥിയാകും. രാമയാണത്തെ ആസ്പദമാക്കിയുള്ള ചോദ്യോത്തര മത്സരം, ചെറുകഥാമത്സരം, കലാപരിപാടികള്‍ എന്നിവയുണ്ടാകും.

സമന്വയ ദാസറഹള്ളി ഭാഗ്:

സമന്വയ ദാസറഹള്ളി ഭാഗ് രാമായണ പാരായണം സംഘടിപ്പിക്കുന്നു. ജൂലായ് 17ന് ഷെട്ടിഹള്ളിയിലെ രാജന്റെ ഭവനത്തില്‍ വച്ചാണ് രാമായണപാരായണം ആരംഭിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ 7.45 വരെ രാമായണ പാരായണവും അതിനുശേഷം 8.30 വരെ സമന്വയ ഭജന സമിതിയുടെ നേതൃത്വത്തില്‍ ഭജനയുമാണ് നടക്കുക. വീടുകളില്‍ രാമായണ പാരായണം ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 7406472773 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സമന്വയ ദാസറഹള്ളി ഭാഗ് ഭാരവാഹികള്‍ അറിയിച്ചു.

സംഘമിത്ര കര്‍ണാടക

സംഘമിത്ര കര്‍ണാടകയുടെ നേതൃത്വത്തില്‍ കര്‍ക്കിടക മാസ രാമായണ മാസാചരണത്തിന് 17ന് തുടക്കം കുറിക്കും. ജാലഹള്ളി അയ്യപ്പാ നഗറിലുള്ള സംഘമിത്ര കര്‍ണാടക ഓഫീസിന് സമീപമുള്ള കെആര്‍ കോംപ്ലക്സ് ഹാളില്‍ രാവിലെ 9ന് നടക്കുന്ന ചടങ്ങ് സംഘമിത്ര കര്‍ണാടക പ്രസിഡന്റ് ആര്‍.ആര്‍.രവി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സംഘമിത്ര നേതാക്കളും വനിതാ വിഭാഗം ഭഗിനി നേതാക്കളും നേതൃത്വം നല്‍കും. തുടര്‍ന്ന് ആഗസ്ത് 16 വരെയുള്ള എല്ലാ ദിവസങ്ങളിലും ഭവനങ്ങള്‍ തോറും രാമായണ പാരായണം സംഘടിപ്പിക്കുമെന്നും, രാമായണ പാരായണത്തിന് ഭഗിനി നേതൃത്വം നല്‍കുമെന്നും ആര്‍.ആര്‍.രവി അറിയിച്ചു. വിവരങ്ങള്‍ക്ക്: 9449435413, 9845667012..

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.