Follow the News Bengaluru channel on WhatsApp

കെ റെയിൽ പദ്ധതി നല്ലതാണ്, പക്ഷേ നടപ്പാക്കേണ്ടത് ഈ രീതിയിലല്ല, അനാവശ്യ ധൃതി കാണിച്ചു: ഹൈക്കോടതി

സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിന്റെ തൽസ്ഥിതി അറിയിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. സാമൂഹികാഘാത പഠനത്തെ കേന്ദ്രസർക്കാർ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല. കേന്ദ്രസർക്കാർ കൈ കഴുകുകയാണെന്നും കോടതി പറഞ്ഞു. കെ റെയിൽ പദ്ധതി നല്ലതാണ്. പക്ഷേ നടപ്പാക്കേണ്ടത് ഈ രീതിയിൽ അല്ലെന്ന് ജസ്റ്റിസ് ദേവൻ രാചമന്ദ്രൻ പറഞ്ഞു. കെ റെയിലിന്റെ സാമൂഹികാഘാത പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നിതിടെയാണ് കെ റെയിലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ തിങ്കളാഴ്ച വിശദീകരണ പത്രിക സമര്‍പ്പിച്ചിരുന്നു. ഹർജികൾ അടുത്ത മാസം 10ന് വീണ്ടും പരിഗണിക്കും

പദ്ധതി നടപ്പാക്കാൻ സർക്കാർ അനാവശ്യധൃതി കാണിച്ചു. നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായി എന്ന് സർക്കാരും കെ റെയിലും ആലോചിക്കണം. മഞ്ഞക്കുറ്റി ഉപയോഗിച്ചുള്ള സർവേ ഇനിയുണ്ടാകില്ലെന്ന് സർക്കാർ പറഞ്ഞത് കോടതി രേഖപ്പെടുത്തി. കോടതി പറഞ്ഞത് സർക്കാർ ആദ്യമേ കേൾക്കണമായിരുന്നു. കോടതിയെ കുറ്റപ്പെടുത്താനാണ് എപ്പോഴും ശ്രമിച്ചത്. കോടതി ആരുടെയും ശത്രുവല്ല. ഇപ്പോൾ കേന്ദ്രസർക്കാർ കൈ ഒഴിഞ്ഞില്ലേയെന്നും കോടതി ചോദിച്ചു.

സാമൂഹികാഘാത പഠനവും ജിയോ ടാഗിംഗുമായി മുന്നോട്ടു പോകുകയാണോയെന്ന് കോടതി ആരാഞ്ഞു. പഠനത്തിന്റെ തൽസ്ഥിതി അറിയിക്കണം. നിലപാട് അറിയിക്കാൻ സർക്കാരിന് രണ്ടാഴ്ചത്തെ സാവകാശവും കോടതി അനുവദിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.