Follow the News Bengaluru channel on WhatsApp

3 വാതിലുകളിലൂടെ യാത്രക്കാരെ ഇറക്കുന്നതിന് സൗകര്യമൊരുക്കി ഇൻഡിഗോ

ന്യൂഡല്‍ഹി: അതിവേഗം യാത്രക്കാരെ പുറത്തിറക്കാന്‍ വിമാനത്തിന്റെ മൂന്ന് വാതിലുകളും തുറന്നുകൊടുക്കുമെന്ന തീരുമാനവുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. നിലവില്‍, ഇടതുവശത്ത് മുന്നിലും പിന്നിലുമുള്ള വാതിലുകളിലൂടെയാണു യാത്രക്കാരെ ഇറക്കുന്നത്. ഇതിനു പുറമേ, വലതുവശത്ത് മുന്നിലുള്ള വാതിലിലൂടെയും യാത്രക്കാരെ ഇറക്കുമെന്നും ഈ സൗകര്യം ലഭ്യമാക്കുന്ന ആദ്യ കമ്പനിയാകും ഇന്‍ഡിഗോയെന്നും സിഇഒ റൊണോജോയ് ദത്ത അറിയിച്ചു. അഞ്ചോ ആറോ മിനിറ്റ് ഇതുവഴി ലാഭിക്കാന്‍ കഴിയും. ഡല്‍ഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിലാണ് ആദ്യം നടപ്പാക്കുക. നിലവില്‍ യാത്രക്കാരെയെല്ലാം ഇറക്കാന്‍ 14 മിനിറ്റ് വരെ സമയമെടുക്കും. മൂന്നാം വാതില്‍ കൂടി തുറക്കുന്നതോടെ ആറ് മിനിറ്റ് മതിയെന്നാണു കമ്പനിയുടെ കണക്കുകൂട്ടല്‍.

അതേസമയം സേവനം ആരംഭിച്ച്‌ 16 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ യാത്രക്കാര്‍ക്ക് വന്‍ ഓഫറുമായി ഇന്‍ഡിഗോ കഴിഞ്ഞ ദിവസം എത്തിയിരുന്നു.  സ്വീറ്റ് 16′ എന്ന പേരിലാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വാര്‍ഷിക വില്‍പന ആരംഭിച്ചത്. ഓഫര്‍ അനുസരിച്ച്‌ ടിക്കറ്റ് നിരക്കുകള്‍ 1616 രൂപയിലാണ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 3 മുതല്‍ 5 വരെയാണ് ടിക്കറ്റ് വില്‍പ്പന. 2022 ഓഗസ്റ്റ് 18 മുതല്‍ 2023 ജൂലൈ 16 വരെയുള്ള യാത്രകള്‍ക്ക് ഈ ഇളവ് നിരക്കുകള്‍ ബാധകമായിരിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.