Follow the News Bengaluru channel on WhatsApp

പ്രവീൺ കൊലപാതകം; കാസർഗോഡ് ഉപ്പള സ്വദേശി അറസ്റ്റിൽ

മംഗളൂരു: സുള്ള്യയിലെ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് ജില്ലയിലെ ഉപ്പള സോംകൽ സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പ്രവീണിന്റെ കൊലക്കേസ് പ്രതികളുമായി നേരിട്ടുള്ള ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാൾ പ്രതികളുമായി കൊലപാതത്തിന്റെ അന്ന് സംസാരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം ചെയ്തവരെ കണ്ടെത്താനുള്ളത് കൊണ്ട് പോലീസ് പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇതിനിടെ പ്രവീൺ കൊലപാതക കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎക്ക് കൈമാറി. ഇക്കാര്യം കേന്ദ്ര ആഭ്യന്തര അണ്ടർ സെക്രട്ടറി വിപുൽ അലോക് കർണാടക ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ അറിയിച്ചിട്ടുണ്ട്. പ്രവീണിന്റെ കൊലപാതകത്തെ തുടർന്ന് വലിയ സമ്മർദങ്ങളാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്. സംഘപരിവാർ സംഘടനകൾ മൊത്തം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ബിജെപി കേസ് എൻഐഎക്ക് വിടാൻ നിർബന്ധിതമാവുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.