Follow the News Bengaluru channel on WhatsApp

സംസ്ഥാനത്ത് നിക്ഷേപം നടത്താൻ ജാപ്പനീസ് കമ്പനികളെ ക്ഷണിച്ച് കർണാടക സർക്കാർ

ബെംഗളൂരു: നവംബർ 2 മതൽ 4 വരെ മൂന്നു ദിവസങ്ങളിലായി ബെംഗളൂരുവിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ ജപ്പാൻ കമ്പനികളെ ക്ഷണിച്ച് കർണാടക സർക്കാർ. വ്യവസായമന്ത്രി മുരുഗേഷ് ആർ നിറാണിയുടെ നേതൃത്വത്തിലുള്ള കർണാടക പ്രതിനിധി സംഘം മൂന്ന് ദിവസത്തെ ജപ്പാൻ സന്ദർശനം നടത്തിയപ്പോഴാണ് സംസ്ഥാനത്ത് വൻ നിക്ഷേപം നടത്താൻ ജപ്പാൻ കമ്പനികളെ ക്ഷണിച്ചത്.

ടൊയോട്ട, സുസുക്കി മോട്ടോർ കോർപ്പറേഷൻ, മിറ്റ്സുയി, മെർക്കുറി, ജെട്രോ, ഹിറ്റാച്ചി, ഫുജിറ്റ്സു ലിമിറ്റഡ്, എൻഇസി കോർപ്പറേഷൻ എന്നിവയുടെ പ്രതിനിധികളുമായി ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കമ്മീഷണർ ഗുഞ്ചൻ കൃഷ്ണ അടങ്ങുന്ന സംഘം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ടോക്കിയോയിലെ ഇന്ത്യൻ എംബസിയിൽ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിലാണ് മന്ത്രി കമ്പനികളെ കർണാടകയിലേക്ക് ക്ഷണിച്ചത്. സംസ്ഥാനത്തിന്റെ വ്യവസായ സൗഹൃദ നയങ്ങൾ മന്ത്രി കമ്പനി പ്രതിനിധികൾക്കു മുന്നിൽ അവതരിപ്പിക്കുകയും എല്ലാ സഹായങ്ങളും ചെയ്തുതരാമെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

ജാപ്പനീസ് ടൗൺഷിപ്പ് എന്ന പേരിൽ തുമകുരു ജില്ലയിൽ ഏകദേശം 600 ഏക്കർ സ്ഥലത്ത് ഒരു പ്രത്യേക ടൗൺഷിപ്പ് തന്നെ നൽകാമെന്നാണ് വ്യവസായ വകുപ്പിന്റെ നിർദേശം. സംസ്ഥാനത്ത് വ്യാവസായിക വികസനത്തിനായി ടൗൺഷിപ്പിന് പുറമെ 50,000 ഏക്കർ ലാൻഡ് ബാങ്കും നീക്കിവച്ചിട്ടുണ്ട്. ഭാരതത്തിലേയും വിദേശത്തെയും എല്ലാ കമ്പനികളിലും മതിപ്പുളവാക്കിക്കൊണ്ട്, കർണാടക എല്ലാ സംസ്ഥാനങ്ങളിൽനിന്നും പരമാവധി എഫ്ഡിഐ ആകർഷിച്ചിട്ടുണ്ടെന്നും വലിയ ജാപ്പനീസ് നിക്ഷേപങ്ങൾക്ക് അന്തരീക്ഷം അനുകൂലമാണെന്നും വ്യവസായ മന്ത്രി പറഞ്ഞു.

അടുത്തിടെ കേന്ദ്രം പുറത്തിറക്കിയ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയിൽ സംസ്ഥാനം മികച്ച നേട്ടം കൈവരിച്ചതായും മന്ത്രി മുരുഗേഷ് ആർ നിറാണി ചൂണ്ടിക്കാട്ടി. ജാപ്പനിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ എംബസിയെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മായങ്ക് ജോഷി, സാമ്പത്തിക സെക്രട്ടറി മനോജ് സിംഗ് നേഗി എന്നിവരും യോഗങ്ങളിൽ പങ്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.