രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു: എഡിജിപി മനോജ് എബ്രഹാമിനടക്കം 12 പോലീസ് ഉദ്യോഗസ്ഥർക്ക് പുരസ്കാരം
ന്യൂഡല്‍ഹി: സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായുള്ള പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാന വിജിലന്‍സ് ഡയറക്ടറായ എഡിജിപി മനോജ് എബ്രഹാമിനടക്കം 12 പോലീസ് ഉദ്യോഗസ്ഥരാണ് ഇത്തവണ പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്. വിശിഷ്ടസേവനത്തിനുളള മെഡലാണ് മനോജ് എബ്രഹാമിനുളളത്. കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജ് സ്തുത്യര്‍ഹ സേവനത്തിനുളള പുരസ്കാരത്തിന് അര്‍ഹനായി.
പി.എ മുഹമ്മദ് ആരിഫ്, കുര്യാക്കോസ് വി.യു, സുബ്രഹ്മണ്യന്.ടി.കെ, സജീവന് പി.സി, സജീവ് കെ.കെ, അജയകുമാര്‍ വി.നായര്‍, പ്രേംരാജന് ടി.പി, അബ്ദുള്‍ റഹീം അലികുഞ്ഞ്, രാജു.കെ.വി, ഹരിപ്രസാദ് എം.കെ എന്നീ ഉദ്യോഗസ്ഥരും പുരസ്കാരത്തിന് അര്‍ഹരായി. ആകെ 1,082 ഉദ്യോഗസ്ഥരാണ് ഇത്തവണ പുരസ്കാരത്തിന് അര്‍ഹരായത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര് സിആര്‍പിഎഫില്‍ നിന്നാണ്. 171 പേരാണ് സിആര്‍പിഎഫില്‍ നിന്ന് മെഡല്‍ കരസ്ഥമാക്കിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.