Follow the News Bengaluru channel on WhatsApp

കഞ്ചാവ്

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം മുപ്പത്തിമൂന്ന്

പുരാതന ആയുർവേദ ഗ്രന്ഥങ്ങളിലും മറ്റും ഔഷധമായി ഉപയോഗിച്ചുകൊണ്ടിരുന്ന ചെടി. സ്വാതന്ത്ര്യത്തിന് ശേഷം 1985 വരെ നിരോധനം കൂടാതെ ഇന്ത്യയിൽ നിലനിന്നിരുന്ന ചെടി. അത് ലഹരി ഉപയോഗത്തിന്റെ അളവില്ലാക്കലവറയായി മാറിയത് എത്ര വേഗമാണ്. കഞ്ചാവ് ഇന്ന് വെറുമൊരു കാട്ടുചെടിയല്ല. ലക്ഷക്കണക്കിന് യുവാക്കളെ ഉന്മാദത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടാൻ കാരണമാകുന്ന വിഷസസ്യമാണ്. ഓഗസ്റ്റ് 12 ന് അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടും നടന്ന ചർച്ചകളിലെല്ലാം പ്രധാന പ്രതിപാദ്യവിഷയം യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന ലഹരിയുടെ ഉപയോഗമായിരുന്നു. ഒരു തലമുറയെ അപ്പാടെ നശിപ്പിക്കാൻ പ്രാപ്തമായ ഈ ദുർവ്യാധി നമ്മുടെ സമൂഹ സമ്പത്തിനെ കാർന്നു തിന്നുന്നു. ദിവസേനയെന്നോണം കേൾക്കുന്ന നിരവധി വാർത്തകളിലൂടെ നാമതിന് സാക്ഷികളാകുകയാണ്.

ടീനേജിൽ, ഹോർമോണുകൾ ത്രസിപ്പിക്കുന്ന ഊർജ്ജം പകരുന്ന കാലത്താകും ഭൂരിപക്ഷം പേരും ലഹരിയുടെ രുചി ആദ്യമായി നുണയുന്നത്. മുൻപൊക്കെ തുടക്കം മുറിബീഡിയിലും അരബീഡിയിലും ആയിരുന്നുവെങ്കിൽ ഇപ്പോഴത് സിഗരറ്റിലേക്ക് മുന്നേറിയിട്ടുണ്ട്. ആദ്യാനുഭവത്തിന്റെ അനുഭൂതി അവസാനിക്കുന്നതിനു മുൻപ് അടുത്ത അനുഭവമുണ്ടാകും. ഉള്ളിലേക്ക് വലിച്ചു കയറ്റുന്ന സിഗരറ്റിന്റെ പുക നൽകുന്ന ലഹരിക്കും ഉപരിയാണ് നിഷിദ്ധമായത് ആദ്യമായി ചെയ്യുമ്പോൾ ലഭിക്കുന്ന നിഗൂഢമായ ആനന്ദം. ആ ആനന്ദം തേടിയാണ് അദ്യാനുഭവത്തിൽ നിന്നും അടുത്തതിലേക്ക് പായുന്നത്. മാറുന്ന സാഹചര്യങ്ങൾക്കും ഏർപ്പെടുന്ന സന്ദർഭങ്ങൾക്കും അനുസരിച്ച് അത്തരം അനുഭവങ്ങളുടെ എണ്ണം വർധിക്കുകയും അവയ്ക്കിടയിലുള്ള ഇടവേള കുറയുകയും ചെയ്യുന്നു. പുകയിൽ നിന്നും മദ്യത്തിലേക്കും അതിൽ നിന്നും കൂടുതൽ ഉന്മാദം നൽകുന്ന മറ്റ് ലഹരിവസ്തുക്കളിലേക്കും മോഹം പടരുന്നു.

ഇന്ത്യൻ നഗരങ്ങളുടെ കണക്കെടുത്താൽ, അറുപതു ശതമാനത്തോളം ആൺ കുട്ടികളും നാൽപ്പത് ശതമാനം പെൺകുട്ടികളും പ്ലസ്ടു കാലത്തുതന്നെ ആദ്യ ലഹരി അനുഭവം സ്വന്തമാക്കുന്നുവെന്ന് നിരവധി സർവ്വേറിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ലഹരി വസ്തുക്കളുടെ അനായാസ ലഭ്യതയാണ് ഇതിനുള്ള കാരണങ്ങളിലൊന്ന്. വിദ്യാലയങ്ങളുടെ നിശ്ചിത പരിധിക്കുള്ളിൽ ലഹരിവസ്തുക്കൾ വിൽക്കാൻ പാടില്ലെന്ന് നിയമമുണ്ടങ്കിലും നിയമപാലകരുടെ കയ്യെത്തും ദൂരത്ത് അവ ലഭ്യമാണ്. കുട്ടികളിലേക്ക് ലഹരി എത്തിക്കുവാനും ഉപയോഗിച്ച ശേഷം പിടിക്കപ്പെടാതിരിക്കാനുള്ള പൊടിക്കൈകൾ പറഞ്ഞു കൊടുക്കാനും പാടവമുള്ളവരാണ് വിതരണക്കാരായി പ്രവർത്തിക്കുന്നത്. പൊതുജനങ്ങളുടെ പങ്കാളിത്തതോടെയുള്ള ശക്തമായ നടപടികളിലൂടെ മാത്രമേ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്ത് നടക്കുന്ന ലഹരി വിതരണം അവസാനിപ്പിക്കാനാകു.

ആദ്യ ഉപയോഗത്തിൽ നിന്നും ലഹരിക്ക് അടിമപ്പെടുന്നത് വരെയുള്ള സമയം അൽപ്പം ദീർഘമാണെങ്കിലും ഒരിക്കൽ അടിമപ്പെട്ടാൽ അതിൽനിന്നും നിന്നും കൂടുതൽ ഉന്മാദം നൽകുന്ന മറ്റു വസ്തുക്കളിലേക്കുള്ള യാത്ര അതിവേഗമാണ് സംഭവിക്കുന്നത്. ആദ്യമൊക്കെ ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം ക്രമേണ ശീലമായി മാറുന്നു. അത് ആസക്തിയിലേക്കും അടിമത്തത്തിലേക്കും നീങ്ങുന്നു. ഇതിന്റെ ദോഷവശങ്ങൾ ഒരാളെ ശാരീരികമായും മാനസികമായും ബാധിക്കും. അമിതമായ ലഹരി ഉപയോഗം മൂലം കാലക്രമേണ ഓർമ, ചിന്ത, സ്വബോധം എന്നിവ നഷ്‌ടമാകുന്നു. ഒരുവന് തന്നിലുള്ള നിയന്ത്രണം പൂർണ്ണമായും നഷ്ടമാകുന്ന സാഹചര്യം സംജാതമാകും. കടുത്ത ആകാംക്ഷ, ഭയം, സംശയം, ശ്രദ്ധയില്ലായ്‌മ, നിരുത്സാഹം എന്നിവയും ഇതിന്റെ ബാക്കി പത്രങ്ങളാണ്.

ടെൻഷനും ബോറടിയും അകറ്റാനും, മറ്റുള്ളവരുടെ മുന്നിൽ സ്വന്തം ധൈര്യം കാട്ടാനും, ഹർഷോന്മാദം പകരുന്ന നിമിഷങ്ങളിലൂടെ സഞ്ചരിക്കാനും ലക്ഷ്യമിട്ട് തുടങ്ങുന്ന ലഹരിയുടെ ഉപയോഗം കാലക്രമേണ ടെൻഷനും, നിരാശക്കും ജീവിതത്തോട് തന്നെ മടുപ്പുണ്ടാക്കുന്നതിനും കാരണമാകും. മറ്റുള്ളവരിൽ നിന്നും അകന്ന് സ്വയം ഉൾവലിഞ്ഞു ജീവിക്കുന്ന ഒരാളായോ, സമൂഹത്തിനു മുഴുവൻ ശല്യമായി മാറുന്ന ഒരാളായോ മനുഷ്യനെ മാറ്റിയെടുക്കാൻ ലഹരി വഴിതെളിക്കും. അതുകൊണ്ട് സർവ്വസന്നാഹങ്ങളും ഉപയോഗിച്ച് നാമതിനെ എതിർത്ത് തോൽപ്പിക്കണം

ചെറുപ്പക്കാരിലും മുതിർന്നവരിലുമുള്ള ലഹരി ഉപയോഗം കുറച്ചുകൊണ്ടുവരാൻ ഏറ്റവും വലിയ പങ്ക് വഹിക്കാനാകുന്നത് കുടുബത്തിലുള്ള മറ്റ് അംഗങ്ങൾക്കാണ്. ഒരാളിൽ കാണുന്ന ആകസ്മിക മാറ്റങ്ങൾ എന്താണെന്നു ഉള്ളുചൂഴ്ന്നറിയാൻ കുടുംബാംഗങ്ങൾക്ക് കഴിയണം. ലഹരിയുടെ ഉപയോഗമോ അതിലുള്ള ആസക്തിയോ മൂലമാണ് അത്തരമൊരു മാറ്റം സംജാതമായതെങ്കിൽ അതിനെ അതിജീവിക്കാനാവശ്യമായ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കാൻ തയ്യാറാകണം. കൃത്യമായ വിമുക്തിചികിത്സയും, ചിട്ടയായ കൗൺസിലിങ്ങും ക്രമമായ ഭക്ഷണവും നൽകി ആരോഗ്യം വീണ്ടെടുക്കാൻ അവരെ സഹായിക്കണം. ലഹരിക്ക് വിധേയമായ നിലയിൽ നിന്നും സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങി വരവ് അത്ര സുഗമമല്ല. ലഹരിക്ക് അടിമപ്പെട്ട ഒരാളെ, പരിഗണന അർഹിക്കുന്ന രോഗിയായി കണക്കിലെടുത്ത് ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് അവർക്കാവശ്യമായ മാനസിക പിന്തുണ നൽകാൻ കുടുംബാഗങ്ങൾക്ക് കഴിഞ്ഞാൽ അവരുടെ മടങ്ങിവരവ് എളുപ്പമാക്കാം.

ലഹരിയെ പ്രതിരോധിക്കാനുള്ള പ്രാഥമിക മാർഗം ജീവിതത്തെ തന്നെ ലഹരിയായി കാണാൻ ശീലിക്കുക എന്നതാണ്. സ്വന്തം അനുഭവങ്ങളിലൂടെ, ഓരോ ദിവസവും മുന്നിലെത്തുന്ന കാഴ്ച്ചകളിലൂടെ ജീവിതത്തെ കൂടുതൽ ഇഷ്ടപ്പെടാൻ ശീലിക്കണം. സഹോദരങ്ങളോടും, ബന്ധുക്കളോടും സുഹൃത്തുക്കളോടും ഉള്ളുതുറന്ന് പെരുമാറാൻ കഴിയണം. അവരോടുള്ള സ്നേഹപൂർവമായ സഹവർത്തിത്വം നമ്മുടെ ഓരോ നിമിഷങ്ങളെയും സന്തോഷം നിറഞ്ഞതാക്കണം. സ്വയം സ്നേഹിക്കണം. അപ്പോൾ വിഷം പകരുന്ന മറ്റൊരു ലഹരിക്കായുള്ള നമ്മുടെ അന്വേഷണങ്ങൾക്ക് അറുതിയാകും

ഒരു കാര്യം കൂടി. ലഹരിയെ എതിർക്കാനായിരുന്നുവെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു തലക്കുറിപ്പെന്നും അനുകൂലമായ ആദ്യവാചകങ്ങളെന്നും സംശയമുയരാം. സംശയം വേണ്ടാ കൂടുതൽ ആളുകളിലേക്ക് ആശയം എത്തിക്കാനുള്ള കൺകെട്ട് മാത്രമാണത്.

പ്രോമിത്യൂസിന്റെ ഹൃദയം :▶️▶️ മുൻ അധ്യായങ്ങൾ ഇവിടെ വായിക്കാം

🟡
#Motivation
#SelfHelp


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.