Follow the News Bengaluru channel on WhatsApp

സന്ദേശ് ജിങ്കന്‍ ബെംഗളൂരു എഫ്സിയില്‍

എടികെ മോഹന്‍ ബഗാന്‍ വിട്ട ഇന്ത്യന്‍ പ്രതിരോധ താരം സന്ദേശ് ജിങ്കന്‍ ബെംഗളൂരു എഫ്സിയില്‍. ഒരു വര്‍ഷത്തെ കരാറിലാണ് ജിങ്കന്‍ ബെംഗളൂരുവിലെത്തിയത്. എടികെ വിട്ട താരത്തിന് വിദേശ ക്ലബുകളില്‍ നിന്ന് ഓഫറുകളുണ്ടെന്നും താരം വിദേശ ക്ലബിലേക്ക് ചേക്കേറുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ജിങ്കന്‍ ഇന്ത്യയില്‍ തന്നെ തുടരുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് താരമായിരിക്കെ 2016-17 സീസണില്‍ ലോണ്‍ അടിസ്ഥാനത്തില്‍ ബെംഗളൂരു എഫ്‍സിക്കായി കളിച്ചിട്ടുള്ള ജിങ്കന്‍, അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അതേ ടീമിലേക്കു തിരിച്ചെത്തുന്നത്.

ബെംഗളൂരുവിലേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ജിങ്കന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ചിരുന്ന സമയത്തെ ഒട്ടേറെ ഓര്‍മകള്‍ മനസിലുണ്ട്. അപ്പോള്‍ ടീമിന്‍റെ ഭാഗമായ പലരും ഇപ്പോഴും ബെംഗളൂരുവിനൊപ്പമുണ്ട്. അന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും മികച്ച ഫലങ്ങളുണ്ടാക്കും ടീമിന് കഴിഞ്ഞിരുന്നുവെന്ന് ജിങ്കന്‍ പറഞ്ഞു.

ഐഎസ്‌എല്ലിന്‍റെ തുടക്കം മുതല്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ച സന്ദേശ് ജിങ്കന്‍ 2020-2021 സീസണിലാണ് എടികെയിലേക്ക് ചേക്കേറിയത്. 2021-22 സീസണില്‍ ക്രൊയേഷ്യന്‍ ക്ലബ്ബായ സിബെനിക്കുമായി ജിങ്കന്‍ കരാറിലെത്തിയെങ്കിലും പരിക്കുമൂലം ഒറ്റ മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഐഎസ്‌എല്ലില്‍ തിരികെയെത്തിയ ജിങ്കന്‍ വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്‌തു. കേരള ബ്ലാസ്‌റ്റേഴ്‌സ്-എടികെ മോഹന്‍ ബഗാന്‍ മത്സരത്തിന് പിന്നാലെ ജിങ്കന്‍ നടത്തിയ സെക്‌സിസ്റ്റ് പരാമര്‍ശം രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.