Follow the News Bengaluru channel on WhatsApp

ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച്‌ പരിപാടിക്ക് ക്ഷണിക്കുന്നത്: അപ്പോള്‍ തന്നെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് തീരുമാനിച്ചുവെന്ന് പൃഥ്വിരാജ്

തിരുവനന്തപുരം: ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച്‌ പരിപാടിക്ക് ക്ഷണിക്കുന്നതെന്ന് നടന്‍ പൃഥ്വിരാജ്. അപ്പോള്‍ തന്നെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് തീരുമാനിക്കുകയും ചെയ്‌തെന്ന് പൃഥ്വിരാജ് പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ കാല്‍നട മേല്‍പ്പാലത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ അധ്യക്ഷയായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ‘രാജുവേട്ടന്‍’ എന്ന് വിളിച്ചാണ് പൃഥ്വിരാജിനെ വേദിയിലേക്ക് ക്ഷണിച്ചത്.

ഞാനൊക്കെ കോളേജില്‍ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയില്‍ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പോലീസ് ചെക്കിങ്. വേഗതയില്‍ വണ്ടിയോടിച്ചതിന് സ്ഥിരമായി പോലീസ് തടഞ്ഞ് നിര്‍ത്തിയിരുന്ന സ്ഥലമായിരുന്നു എന്ന് പറഞ്ഞാണ് പൃഥ്വിരാജ് സംസാരിച്ചത്. ഞങ്ങളൊക്കെ ബൈക്കില്‍ സ്പീഡില്‍ പോയതിന് പല തവണ നിര്‍ത്തിച്ചിട്ടുണ്ട്. ആ വഴിയില്‍ ഒരു പൊതുചടങ്ങില്‍ ഇത്രയും നാട്ടുകാരുടെ സതോഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സത്യത്തില്‍ ഒരു പ്രത്യേക സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു.

തിരുവനന്തപുരം കിഴക്കേകോട്ട കാല്‍നട മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
മേല്‍പ്പാലത്തിലെ സെല്‍ഫി പോയിന്‍റ് തുറന്ന് നല്‍കിയത് നടന്‍ പൃഥ്വിരാജ്. 4 കോടി രൂപ ചെലവിലാണ് കാല്‍നട മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 104 മീറ്ററാണ് നീളം. മേല്‍പ്പാലത്തിലേക്ക് സ്റ്റെപ്പ് കയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ലിഫ്റ്റ്, സി സി ടി വി ക്യാമറകള്‍, പോലീസ് സഹായ കേന്ദ്രം, ക്ലോക്ക് ടവര്‍, മഹാത്മാക്കളുടെ ഛായാചിത്രങ്ങള്‍ തുടങ്ങിയ മേല്‍പ്പാലത്തിലുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.