Follow the News Bengaluru channel on WhatsApp

മൂന്നു ദിവസത്തിനിടയിൽ 6 ഓളം ഭൂചലനങ്ങൾ ; ഭീതിയിൽ വിജയപുര നിവാസികൾ

വിജയപുര: ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തുടർച്ചയായി ഭൂചലനങ്ങൾ അനുഭവപ്പെട്ടു. അഞ്ചു മുതൽ ആറു തവണയോളം ഭൂചലനങ്ങൾ അനുഭവപ്പെട്ടത് പൊതുജനങ്ങളെയാകെ ഭീതിയിലാഴ്ത്തി.

ശനിയാഴ്ച രാത്രി മുതൽ ബസവൻബാഗേവാഡി താലൂക്കിലെ ഉക്കാലി ഗ്രാമത്തിലും വിജയപുര നഗരത്തിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു. കഴിഞ്ഞ 3 ദിവസങ്ങളിൽ മാത്രം 5 മുതൽ ആറ് തവണ ഈ പ്രദേശങ്ങളിൽ ഭൂചലനങ്ങൾ അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ . വീടിന്റെ ഭിത്തികൾ ചിലയിടങ്ങളിൽ പിളർന്നിട്ടുണ്ട്. സാധനങ്ങൾ ഇളകി വീണിട്ടുണ്ട്. വീടിനുള്ളിൽ താമസിക്കാൻ ഭയമാണെന്ന് നാട്ടുകാർ പറയുന്നു.

ഇതിനിടെ ഭൂചലനമുണ്ടായ ഉക്കാലി ഗ്രാമത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എത്തി നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഭൂചലനങ്ങളെക്കുറിച്ച് പഠിക്കാൻ പഠിക്കാൻ ഭൗമശാസ്ത്ര വിദഗ്ധരുടെ സംഘത്തെ അയക്കാൻ സംസ്ഥാന സർക്കാരിനോട് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചിട്ടുണ്ട്. തുടർച്ചയായി നടക്കുന്ന ഭൂചലനങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് എഴുതുമെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഡോ.വിജയമഹാന്തേഷ് ബി.ദാനമ്മനവർ അറിയിച്ചു.

എന്നാൽ മണ്ണെടുപ്പും, മണലെടുപ്പും, ഖനനവും കുന്നിടിക്കലും മറ്റ് പാരിസ്ഥിതിക ചൂഷണങ്ങളും സർക്കാർ തടഞ്ഞാൽ മാത്രമേ ഇതവസാനിക്കൂവെന്നാണ് പ്രകൃതി സ്നേഹികളുടെ വിലയിരുത്തൽ . പ്രകൃതി ചൂഷണത്തിനെതിരായ അവബോധം ജനങ്ങളിലേക്കെത്തിച്ചാൽ മാത്രമേ ജനജീവിതം സാധ്യമാകൂവെന്ന് അവർ പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.