പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ചുള്ള ഗണേശ പ്രതിമകൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശോത്സവം വരാനിരിക്കെ, പ്ലാസ്റ്റർ ഓഫ് പാരീസ് (പിഒപി) ഉപയോഗിച്ച് നിർമിക്കുന്ന ഗണേശ പ്രതിമകൾ പൂർണമായും വിലക്കി ബിബിഎംപി. ഇത്തരം ഗണേശ വിഗ്രഹങ്ങൾ നിർമ്മിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് മുന്നറിയിപ്പ് നൽകി.
മലിനീകരണത്തിൽ ബിബിഎംപിക്ക് വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശമാണ് ഇതുവഴി മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സൗഹൃദമായ വിഗ്രഹങ്ങൾ മാത്രമേ അനുവദിക്കൂ എന്നും ഇക്കാര്യം സോണൽ ഓഫീസർമാരെ അറിയിച്ചിട്ടുണ്ടെന്നും ഗിരിനാഥ് പറഞ്ഞു. നിരോധിത വസ്തുക്കൾ, പിഒപി, തെർമോകോൾ, ദോഷകരമായ രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള ഗണേശ പ്രതിമകൾ പരിശോധിക്കാൻ ബിബിഎംപി, പോലീസ്, ബെസ്‌കോം ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. കടകളോ നിർമ്മാണ യൂണിറ്റുകളോ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ, ഉദ്യോഗസ്ഥർ നോട്ടീസ് നൽകും.
വിഗ്രഹ നിർമ്മാതാക്കൾ കളിമണ്ണ് ഉപയോഗിച്ച് പ്രതിമകൾ നിർമിക്കണമെന്നും കമ്മീഷണർ പറഞ്ഞു. കൂടാതെ ഈ കാലയളവിലുള്ള തടാകങ്ങളിലെ മലിനീകരണം ഒഴിവാക്കാൻ ബിബിഎംപി ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ നൽകും. ഉത്സവത്തിനായി 63 സബ് ഡിവിഷനുകളിൽ നോഡൽ ഓഫീസർമാരെ നിയമിക്കാൻ സോണൽ കമ്മീഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്റ്റാളുകൾ സ്ഥാപിക്കാനുള്ള അനുമതികളും നിമഞ്ജനം ചെയ്യാനുള്ള ഒരുക്കങ്ങളും ഉദ്യോഗസ്ഥർ നിരീക്ഷിക്കും.
അതേസമയം എല്ലാ സിറ്റി കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും ഈ വർഷത്തെ ഗണേശോത്സവം പരിസ്ഥിതി സൗഹാർദമായി ആഘോഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. സ്റ്റാളുകൾ സ്ഥാപിക്കുന്നവർ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് സാക്ഷ്യപത്രം വാങ്ങണം. കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും ചടങ്ങുകൾ പ്രോട്ടോക്കോൾ അനുസരിച്ചാണെന്ന് ഉറപ്പാക്കണം. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിവിധ സ്ഥലങ്ങളിൽ ആവശ്യമായ നിമഞ്ജന ടാങ്കുകൾ വിന്യസിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കി.
ಬಿಬಿಎಂಪಿ ವ್ಯಾಪ್ತಿಯಲ್ಲಿ ಗಣೇಶ ಚತುರ್ಥಿ ಆಚರಣೆಯ ಅಂಗವಾಗಿ ಗಣೇಶ ಮೂರ್ತಿಗಳ ಪ್ರತಿಷ್ಠಾಪನೆ ಹಾಗೂ ಕಾರ್ಯಕ್ರಮ ಆಯೋಜಿಸುವ ಸಂಬಂಧ, ಬಿಬಿಎಂಪಿ, ಬೆಸ್ಕಾಂ, ಪೊಲೀಸ್ ಹಾಗೂ ಆಗ್ನಿಶಾಮಕ ಇಲಾಖೆಗಳನ್ನು ಒಳಗೊಂಡಂತೆ 63 ಉಪ ವಿಭಾಗಗಳಲ್ಲಿ ಏಕಗವಾಕ್ಷಿ ಕೇಂದ್ರಗಳ ಮೂಲಕ ಪೂರ್ವಾನುಮತಿ ಪಡೆಯಲು ಅವಕಾಶ ಕಲ್ಪಿಸಲಾಗಿರುತ್ತದೆ. 1/3#BBMPCares pic.twitter.com/YrFDzFCUTx
— Tushar Giri Nath IAS (@BBMPCOMM) August 23, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.