Follow the News Bengaluru channel on WhatsApp

സൈനികൻ പൊലീസ് സ്റ്റേഷനിൽ കയറി ഇടിവള കൊണ്ട് എ.എസ്.ഐയെ തല്ലിച്ചതച്ചു

മയക്കുമരുന്നുമായി പിടിയിലായ പ്രതികളെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും ചേർന്ന് എ.എസ്.ഐയെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കൈയില്‍ കിടന്നിരുന്ന ഇടിവള ഊരിയാണ് സൈനികന്‍ എ.എസ്.ഐയെ ആക്രമിച്ചത്. കൊല്ലം കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐ എ.എസ്.ഐ. പ്രകാശ് ചന്ദ്രനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ മേവറത്തെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് രണ്ട് തുന്നലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൊറ്റക്കൽ സ്വദേശിയും സൈനികനുമായ വിഷ്ണു (30), സഹോദരൻ വിഗ്നേഷ് (25) എന്നിവരെ  പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചയോടെയാണ് കഞ്ചാവും എം.ഡി.എം.എയും വില്പന നടത്താൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെയുള്ള നാലുപേരെ പോലീസ് പിടികൂടിയത്. ഇവരിൽ രണ്ടുപേരെ കാണാനാണ് സൈനികനും സഹോദരനും എത്തിയത്. അറസ്റ്റിലായവരെ ജാമ്യത്തിൽ വിടണമെന്ന് പറഞ്ഞ് ഇവർ സ്റ്റേഷന് പുറത്ത് ബഹളമുണ്ടാക്കി. ഇതോടെ പോലീസുകാർ ഇരുവരെയും സ്റ്റേഷന് ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിനിടെയാണ് സൈനികൻ കൈയിൽ കിടന്നിരുന്ന ഇടിവള ഊരി എ.എസ്.ഐയുടെ തലയിലും മുഖത്തും ഇടിച്ചത്. തുടർന്ന് നിലത്തിട്ട് ചവിട്ടിയ ശേഷം തലയ്ക്ക് സ്റ്റൂളുകൊണ്ടടിച്ചു. മറ്റു പോലീസുകർ ബലം പ്രയോഗിച്ചാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.

കഞ്ചാവും എം.ഡി.എം.എയും വില്പന നടത്താൻ ശ്രമിച്ച നാല് പേരെയാണ് പൊലീസ് പിടികൂടിയത്. കൊല്ലം വടക്കേവിള ഉദയ മന്ദിരത്തിൽ അഖിൽ (24), കിളികൊല്ലൂർ പാൽക്കുളങ്ങര മീനാക്ഷി വീട്ടിൽ അഭിനാഷ് (28), കല്ലുന്താഴം കൊച്ചുകുളം കാവേരി നഗർ വയലിൽ പുത്തൻവീട്ടിൽ അജു മൻസൂർ (23), ഇയാളുടെ ഭാര്യ ബിൻഷ (21) എന്നിവരാണ് പിടിയിലായത്. ഇതിൽ രണ്ട് പേരെ കാണാനായാണ് വിഷ്ണുവും വിഗ്നേഷും എത്തിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.