Follow the News Bengaluru channel on WhatsApp

പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ മോശം അവസ്ഥ വെളിപ്പെടുത്തിയുള്ള ലോകായുക്ത റിപ്പോര്‍ട്ട് പുറത്ത്

ബെംഗളൂരു: ലഭ്യമായ വിഭവങ്ങളുടെ വിനിയോഗക്കുറവ് മുതല്‍ വൃത്തിഹീനമായ സാഹചര്യങ്ങള്‍ വരെ ഉള്‍പെടുത്തിക്കൊണ്ടുള്ള ബെംഗളൂരുവിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുമായി ലോകായുക്ത റിപ്പോര്‍ട്ട് പുറത്ത്.
സംസ്ഥാന സര്‍ക്കാരിന്റെയും ബിബിഎംപി നടത്തുന്ന ആശുപത്രികളിലെയും അപ്രതീക്ഷിത സന്ദര്‍ശനം വഴിയാണ് പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ മോശം അവസ്ഥ ലോകായുക്ത വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ലോകായുക്ത 10 സംഘങ്ങളെ രൂപീകരിച്ച് രണ്ട് ദിവസങ്ങളിലായി 21 ആശുപത്രികള്‍ സന്ദര്‍ശിച്ചിരുന്നു. വാണി വിലാസ് ആശുപത്രി, കെസി ജനറല്‍ ആശുപത്രി, എച്ച് സിദ്ധയ്യ റോഡ് റഫറല്‍ ഹോസ്പിറ്റല്‍, ബൗറിംഗ് ആന്‍ഡ് ലേഡി കഴ്‌സണ്‍ ഹോസ്പിറ്റല്‍, ബാബു ജഗജീവന്‍ റാം മെമ്മോറിയല്‍ ഹോസ്പിറ്റല്‍, മിന്റോ ഐ ഹോസ്പിറ്റല്‍ തുടങ്ങിയ ആശുപത്രികളില്‍ ലോകായുക്ത സംഘം സന്ദര്‍ശനം നടത്തിയിരുന്നു. 13 ആശുപത്രികളില്‍ എട്ടെണ്ണമെങ്കിലും പ്രതീക്ഷിച്ച അളവിലുള്ള ശുചിത്വം പാലിച്ചില്ലെന്നും മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ ഏറ്റവും താഴ്ന്ന നിലയിലാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ബൗറിംഗ് ആന്‍ഡ് ലേഡി കഴ്സണ്‍ പോലുള്ള ആശുപത്രികളില്‍ മൂന്ന് ദിവസത്തോളം പഴക്കമുള്ള ബയോമെഡിക്കല്‍ മാലിന്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്ക ആശുപത്രികളിലും ദുര്‍ഗന്ധം വമിക്കുന്നതും വൃത്തിഹീനമായതുമായ ടോയ്ലറ്റുകള്‍ കാണാന്‍ സാധിച്ചതായും റിപ്പോര്‍ട്ട് പുറത്തുവിട്ടു. വാണി വിലാസ് ആശുപത്രിയിലും ജയനഗര്‍ റഫറല്‍ ആശുപത്രിയിലും സമാനമായ അവസ്ഥയായിരുന്നു. ഇതുകൂടാതെ, ആശുപത്രികളില്‍ പലതിലും മതിയായ മരുന്നുകളുടെ സ്റ്റോക്കില്ല, കാര്യക്ഷമമായ സേവനങ്ങള്‍ നല്‍കുന്നതിന് ജീവനക്കാരുടെ കുറവും നേരിട്ടുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. വ്യക്തികള്‍ക്കെതിരെയും ബന്ധപ്പെട്ട വകുപ്പിനെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അവരുടെ വിശദീകരണം തേടുകയും ചെയ്യും. ബെംഗളൂരുവില്‍ മാത്രമല്ല, സംസ്ഥാനത്തുടനീളമുള്ള നിരവധി ആശുപത്രികളില്‍ വരും ദിവസങ്ങളില്‍ സന്ദര്‍ശനങ്ങള്‍ നടത്താനും പദ്ധതിയിടുന്നുണ്ടെന്നു ലോകായുക്ത ജസ്റ്റിസ് ബി. എസ്. പാട്ടീല്‍ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.