കൊറിയന്‍ നടി യൂ ജൂ ഇന്‍ മരിച്ച നിലയിൽ: ആത്മഹത്യ കുറിപ്പ് പുറത്ത്

ദക്ഷിണ കൊറിയന്‍ നടി യൂ ജൂ ഇന്‍ ആത്മഹത്യ ചെയ്തു. 29 വയസായിരുന്നു. നടിയുടെ സഹോദരനാണ് മരണ വിവരം പുറത്ത് വിട്ടത്. ആത്മഹത്യ കുറിപ്പിന്റെ ചിത്രവും അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. വിഷാദരോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പ് സൂചിപ്പിക്കുന്നു. മാതാപിതാക്കളെയും സഹോദരനെയും മുത്തശ്ശിയെയും അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കുറിപ്പ്. കെ ഡ്രാമ ബിഗ് ഫോറസ്റ്റിലൂടെ 2018ലാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചു.
യൂ ജൂ ഇന്നിന്റെ ആത്മഹത്യാ കുറിപ്പ്:
നിങ്ങള്‍ക്ക് എല്ലാം മുമ്പെ ഞാന്‍ പോകുന്നതില്‍ ക്ഷമചോദിക്കുന്നു. പ്രത്യേകിച്ച് അമ്മയോടും അച്ഛനോടും മുത്തശ്ശിയോടും ചേട്ടനോടും. ഇനി എനിക്കു ജീവിക്കേണ്ട എന്ന് എന്റെ മനസ് നിലവിളിക്കുകയാണ്. ഞാനില്ലാത്തതിന്റെ ശൂന്യത നിങ്ങള്‍ക്കുണ്ടാവും. പക്ഷേ കരുത്തരായി ഇരിക്കുക. മുകളില്‍ നിന്ന് നിങ്ങളെ ഞാന്‍ നോക്കുന്നുണ്ടാകും. ദയവായി കരയരുത്. അത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല.
ഞാന്‍ ഒട്ടും ദുഃഖത്തില്‍ അല്ല, ഇപ്പോള്‍ വളരെ ശാന്തമാണ്. ഏറെ നാളായി ഇതിനെക്കുറിച്ച് ചിന്തിക്കുന്നതുകൊണ്ടാകാം. ഞാന്‍ അര്‍ഹിക്കാത്ത അത്ര സന്തോഷകരമായാണ് ജീവിച്ചത്. എന്റെ മനസു നിറഞ്ഞു. ഇതു മതി. അതിനാല്‍ ദയവായി ആരെയും കുറ്റപ്പെടുത്തരുത്. മുന്നോട്ടുപോകണം. ഞാന്‍ മരിച്ചിട്ടില്ല. അതിനാല്‍ ദയവായി നല്ല ജീവിതം ജീവിക്കൂ. ഒരുപാടു പേരെ എന്റെ സംസ്‌കാരത്തിന് കാണാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാവരും എന്തെങ്കിലും ദുഃഖത്തിലൂടെയാവും കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
എനിക്ക് അഭിനയിക്കാന്‍ ഏറെ ആഗ്രഹമായിരുന്നു. ചിലപ്പോള്‍ അത് എന്റെ എല്ലാമായിരുന്നു അല്ലെങ്കില്‍ എന്റെ ഒരു ഭാഗം തന്നെയായിരുന്നു. പക്ഷേ പിന്നീട് ആ ജീവിതവും മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടായി. ഇതില്‍ കൂടുതല്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് എന്നെ തകര്‍ത്തു. ഒരു സ്വപ്‌നമുണ്ടാകുക എന്നത് ഒരുപോലെ അനുഗ്രഹവും ശാപവുമാകും. എനിക്കുറപ്പുണ്ട് ദൈവം എന്നെ നരകത്തിലേക്ക് അയക്കില്ല. കാരണം അവന്‍ എന്നെ സ്‌നേഹിക്കുന്നുണ്ട്. എന്നെ കേള്‍ക്കുകയും എന്നെ സംരക്ഷിക്കുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ വിഷമിക്കേണ്ടതില്ല.
എന്റെ കുടുംബത്തിനോടും സുഹൃത്തുക്കളോടും സ്‌നേഹിക്കുന്നവരോടുമാണ്. എന്നെ സ്‌നേഹിച്ചതിന് നന്ദി. എന്റെ ശക്തിയും ചിരിയും അതായിരുന്നു. ഞാന്‍ വിജയകരമായ ഒരു ജീവിതമാണ് നയിച്ചത് കാരണം അവസാനം വരെ മറക്കാനാവാത്ത ഓര്‍മകള്‍ എനിക്കുണ്ടായിരുന്നു. എന്നെ മനസിലാക്കുന്നതിന് നന്ദി. നിങ്ങളോട് കൂടുതല്‍ പ്രകടമാക്കാതിരുന്നതിന് ക്ഷമ ചോദിക്കുന്നു. പക്ഷേ നിങ്ങള്‍ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ അറിയുന്ന എല്ലാവരോട് പ്രത്യേകിച്ച് അധ്യാപകരോട് നന്ദി പറയുന്നു. നിങ്ങളെ ഞാന്‍ ബഹുമാനിച്ചിരുന്നു. ജീവിതത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു തന്നതിന് നന്ദി. ഐ ലവ് യു അമ്മ, അച്ഛ. ദയവായി കരയരുത്. ഞാന്‍ അപേക്ഷിക്കുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.