ബെംഗളൂരുവിലെ ആദ്യകാല ഹോട്ടല്‍ വ്യാപാരിയും കെ.ആര്‍. പുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ന്യൂലൈറ്റ് ഹോട്ടല്‍ ഉടമയുമായ മുഹമ്മദ് ഹാജി അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യകാല ഹോട്ടല്‍ വ്യാപാരിയും കെ.ആര്‍. പുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ന്യൂലൈറ്റ് ഹോട്ടല്‍ ഉടമയുമായ മുഹമ്മദ് ഹാജി (89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വദേശമായ എടപ്പാള്‍ പൂക്കരത്തറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
1950 കളുടെ തുടക്കത്തിലാണ് അദ്ദേഹം ബെംഗളൂരുവിലെത്തുന്നത്. ചെറുകിട കച്ചവടത്തില്‍ തുടങ്ങിയ അദ്ദേഹം കഠിനാദ്ധ്വാനത്തിലൂടെയാണ് ബെംഗളുരുവില്‍ തന്റേതായ ബിസിനസ് മേഖല പടുത്തുയര്‍ത്തിയത്. തൊഴില്‍ തേടി കേരളത്തില്‍ നിന്നും കെ. ആര്‍. പുരത്ത് ട്രെയിന്‍ ഇറങ്ങുന്നവര്‍ക്ക് അഭയകേന്ദ്രമായിരുന്നു ന്യൂലൈറ്റ് ഹോട്ടല്‍. സൗജന്യമായി ഭക്ഷണവും താമസ സൗകര്യവും നല്‍കി തൊഴില്‍ ലഭിക്കുന്നതുവരെ അഭയം നല്‍കിയ അനുഭവങ്ങള്‍ പലര്‍ക്കുമുണ്ട്. ബിസിനസ് രംഗത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച അദ്ദേഹം നിരവധി മത സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. കെ.ആര്‍. പുരം നുസ്രത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, കേരള സമാജം ദൂരവാണി നഗറിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഉമ്മാച്ചുമ്മയാണ് ഭാര്യ. മക്കള്‍: അബ്ദുള്‍ സലാം, മുസ്ഥഫ, ഹനീഫ (കേരള സമാജം കെ.ആര്‍. പുരം സോണ്‍ ചെയര്‍മാന്‍, എ.ഐ.കെ.എം.സി.സി ബെംഗളൂരു വൈസ് പ്രസിഡണ്ട്), ആയിശുമ്മു, റംലത്ത്, ആരിഫ. ഖബറടക്കം പുക്കരത്തറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ കേരള സമാജം ദൂരവാണിനഗര്‍ പ്രസിഡണ്ട് എസ്.കെ. നായര്‍ അനുശോചനം രേഖപ്പെടുത്തി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
