Follow the News Bengaluru channel on WhatsApp

ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ സ്ഥാനമേറ്റു

ലണ്ടൻ: ബ്രിട്ടന്റെ രാജാവായി എലിസബത്ത് രാജ്ഞിയുടെ മകൻ ചാൾസ് മൂന്നാമൻ അധികാരമേറ്റു. രാജാവിന്‍റെ ഔദ്യോഗിക കൊട്ടാരമായ സെന്റ് ജെയിംസ് കൊട്ടാരത്തിൽവച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ബ്രിട്ടനിൽ അധികാരമേൽക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവെന്ന പ്രത്യേകതയും എഴുപത്തിമൂന്നുകാരനായ ചാൾസിനുണ്ട്. പരമ്പരാഗതമായ ചടങ്ങുകളിലൂടെയാണ് ചാള്‍സ് മൂന്നാമനെ ബ്രിട്ടന്‍റെ രാജാവായി പ്രഖ്യാപിച്ചത്. ചരിത്രത്തിലാദ്യമായി ബ്രിട്ടീഷ്‌ രാജാവിന്‍റെ സ്ഥാനാരോഹണ ചടങ്ങ് ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്‌തു. ചടങ്ങില്‍ സ്ഥാനാരോഹണ കൗണ്‍സിലെ അംഗങ്ങള്‍ പങ്കെടുത്തു. രാജാവിനെ ഭരണപരമായ കാര്യങ്ങളില്‍ ഉപദേശിക്കുന്ന രാഷ്‌ട്രീയ നേതൃത്വത്തിലുള്ളവരും ഉദ്യോഗസ്ഥരുമാണ് സ്ഥാനാരോഹണ കൗണ്‍സിലില്‍ ഉള്‍പ്പെട്ടിട്ടുള്ളത്

സെപ്തംബർ എട്ടിനായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്. സ്‌കോട്ട്‌ലൻഡിലെ ബെൽമോർ കൊട്ടാരത്തിൽവച്ചായിരുന്നു അന്ത്യം. ഏറ്റവും കൂടുതൽ കാലം ബ്രിട്ടൻ ഭരിച്ച ഭരണാധികാരിയായിരുന്നു എലിസബത്ത്. കിരീടധാരണത്തിന്റെ 70ാം വർഷത്തിലാണ് രാജ്ഞി വിടപറഞ്ഞത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.