Follow the News Bengaluru channel on WhatsApp

ദേശീയ പാർട്ടി ഉടൻ പ്രഖ്യാപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

ബെംഗളൂരു: ദേശീയ പാർട്ടി ഉടൻ പ്രഖ്യാപിക്കുമെന്ന് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു അറിയിച്ചു. പ്രമുഖ വ്യക്തികൾ, സാമ്പത്തിക വിദഗ്ധർ തുടങ്ങിയവരുമായുള്ള വിപുലമായ ചർച്ചയ്ക്കു ശേഷം ബദൽ ദേശീയ അജണ്ട പുതിയ പാർട്ടി മുന്നോട്ടുവയ്ക്കുമെന്നും റാവു അറിയിച്ചു. ഉടൻ തന്നെ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിജെപി മുക്ത ഭാരതമാണ് ലക്ഷ്യമെന്ന് റാവു പറഞ്ഞു. ഈ ലക്ഷ്യം മുന്നിൽ കണ്ട് കോൺഗ്രസ്, ബിജെപി പാർട്ടികൾ ഒഴികെയുള്ളവരുമായി റാവു ചർച്ചകൾ നടത്തിവരികയാണ്. ചർച്ച വിജയം കാണുകയാണെങ്കിൽ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം വലിയ മാറ്റത്തിനു സാക്ഷ്യം വഹിക്കും. കഴിഞ്ഞ ദിവസം മുൻ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ചർച്ചകൾക്കായി ഹൈദരാബാദിൽ എത്തിയിരുന്നു. അടുത്തിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, എൻസിപി നേതാവ് ശരദ് പവാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരുമായും റാവു ചർച്ചകൾ നടത്തി.

തെലങ്കാനയ്ക്ക് ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ പങ്കാളിത്തം നേടുന്നതിന് ദേശീയ പാർട്ടി വേണമെന്ന ആശയമാണു ചർച്ചകൾക്കു പിന്നിൽ. ദേശീയ പാർട്ടി രൂപീകരിക്കാനായി ഏതാനും മാസങ്ങളായി ചർച്ചകൾ സജീവമായിരുന്നുവെന്ന് റാവു പറഞ്ഞു. ഏപ്രിലിൽ പാർട്ടി സ്ഥാപക ദിനത്തിൽ ടിആർഎസ് ദേശീയരാഷ്ട്രീയത്തിൽ നിർണായക റോൾ വഹിക്കും എന്ന് റാവു പ്രഖ്യാപിച്ചിരുന്നു. ഭാരത് രാഷ്ട്രീയ സമിതി, ഉജ്വൽ ഭാരത് പാർട്ടി, നയാ ഭാരത് പാർട്ടി എന്നീ പേരുകൾ ഇതിനായി പരിഗണിക്കുന്നതായും അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. അതേസമയം തെലങ്കാനയിൽ അതിശക്തമായ നീക്കങ്ങളാണ് ബിജെപിയും നടത്തിവരുന്നത്. അടുത്തിടെ 4 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 2 എണ്ണത്തിൽ വിജയിച്ച് ബിജെപി കരുത്തുതെളിയിച്ചിരുന്നു. പുതിയ പാർട്ടി രൂപീകരിച്ചാലും ബിജെപിക്ക് തളർച്ച സംഭവിക്കില്ലെന്നും പാർട്ടി വക്താക്കൾ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.