Follow the News Bengaluru channel on WhatsApp

കൈക്കൂലി ആവശ്യപ്പെട്ട ബിബിഎംപി ഉദ്യോഗസ്ഥർ ലോകായുക്ത പോലീസിന്റെ പിടിയിൽ

ബെംഗളൂരു: ഖാത്ത കൈമാറ്റം ചെയ്യുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട വെസ്റ്റ് ഡിവിഷനിലെ രണ്ട് ബിബിഎംപി ഉദ്യോഗസ്ഥർ അറസ്റ്റിൽ. ബിബിഎംപി ജോയിന്റ് കമ്മീഷണർ എസ്എം ശ്രീനിവാസ്, പേഴ്‌സണൽ അസിസ്റ്റന്റ് ഉമേഷ് എന്നിവരെ ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്യുകയും കൈക്കൂലി തുകയായ 4 ലക്ഷം രൂപ ഇവരിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു.

ഖാത്ത കൈമാറ്റത്തിന് ബിബിഎംപി ഉദ്യോഗസ്ഥർ 4 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുമായി മഞ്ജുനാഥ് എന്ന വ്യക്തി സമീപിച്ചതിനെ തുടർന്നാണ് ലോകായുക്ത റെയ്ഡ് നടത്തിയത്. തുടർന്നാണ് മഞ്ജുനാഥിന്റെ സഹായത്തോടെ ഇവരെ കുടുക്കാൻ ലോകായുക്ത തീരുമാനിച്ചത്. ലോകായുക്ത ഉദ്യോഗസ്ഥർ കൈക്കൂലി പണവുമായി പരാതിക്കാരനെ മല്ലേശ്വരത്തെ ഓഫീസിലേക്ക് അയച്ചു. ഉദ്യോഗസ്ഥർ തുക സ്വീകരിച്ചപ്പോൾ ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്തു. ലോകായുക്ത അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (എഡിജിപി) പ്രശാന്ത് കുമാർ താക്കൂർ, എസ്പി ശ്രീനാഥ് ജോഷി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് നടത്തിയത്. പോലീസ് വിഭാഗവും കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള അധികാരവും തിരികെ ലഭിച്ചതിന് ശേഷം ലോകായുക്ത നടത്തുന്ന ആദ്യത്തെ വലിയ റെയ്ഡാണിത്.

ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് കർണാടക സർക്കാർ കഴിഞ്ഞ ആഴ്ച ഒരു ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുകയും അഴിമതി വിരുദ്ധ ബ്യൂറോ നിർത്തലാക്കുകയും പോലീസ് വിംഗിനെ ലോകായുക്തയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കൂടാതെ എസിബി രൂപീകരിക്കാൻ 2016ൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി കഴിഞ്ഞ മാസം തള്ളുകയും എല്ലാ അധികാരങ്ങളും ലോകായുക്തയ്ക്ക് കൈമാറാൻ ഉത്തരവിടുകയും ചെയ്തിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.