Follow the News Bengaluru channel on WhatsApp

പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയുള്ള കേരള സർക്കാരിന്റെ റെയിൽവേ പദ്ധതികൾക്ക് എതിർപ്പ് പ്രകടമാക്കി കർണാടക

ബെംഗളൂരു: സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയും വന്യജീവി സങ്കേതങ്ങളിലൂടെയുമുള്ള വിവിധ റെയിൽവേ പദ്ധതികൾ ഏറ്റെടുക്കാൻ സഹകരിക്കണമെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥനയോട് എതിർപ്പ് പ്രകടമാക്കി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ദക്ഷിണമേഖലാ കൗൺസിൽ യോഗത്തിൽ തീരുമാനിച്ച പ്രകാരമാണ് ഉഭയകക്ഷി ചർച്ചകൾ നടത്താൻ പിണറാൻ വിജയൻ കർണാടകയിലെത്തിയത്. കാഞ്ഞങ്ങാട്-കണിയൂർ റെയിൽ പാത, മറ്റ് ഹൈവേ പദ്ധതികൾ എന്നിവയുൾപ്പെടെ വിവിധ റെയിൽവേ പദ്ധതികൾക്കായി കേരള സർക്കാർ കർണാടകയുടെ സഹകരണം തേടിയിരുന്നു. കേരളത്തിൽ 40 കിലോമീറ്ററും കർണാടകയിൽ 31 കിലോമീറ്ററും പാതയാണ് നിർദിഷ്ട റെയിൽപാത പദ്ധതിക്കുള്ളത്. എന്നിരുന്നാലും, ഇത് കർണാടകയ്ക്ക് അത്ര ഗുണകരമല്ലെന്ന് ബസവരാജ് ബൊമ്മൈ ചൂണ്ടിക്കാട്ടി.

കൂടാതെ, പശ്ചിമഘട്ടത്തിലെ സമ്പന്നമായ ജൈവ വൈവിധ്യത്തിലൂടെയും പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയും പദ്ധതി കടന്നുപോകുന്നത് ആവാസവ്യവസ്ഥക്ക് ദോഷകരമാണെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു. അതിനാൽ, ഈ പദ്ധതിക്ക് കർണാടക സംസ്ഥാനത്തിന് വിപുലമായ സഹകരണം നൽകാൻ കഴിയില്ലെന്ന് കേരള മുഖ്യമന്ത്രിയോട് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ബസവരാജ് ബൊമ്മൈ വിശദീകരിച്ചു.

തലശ്ശേരി-മൈസൂരു റെയിൽ പാതയുടെ  പദ്ധതിയും ഇരുമുഖ്യമന്ത്രിമാരും ചർച്ച ചെയ്തു. എന്നാൽ ബന്ദിപ്പൂർ-നാഗർഹോൾ ദേശീയ ഉദ്യാനത്തിലൂടെ പദ്ധതി സഞ്ചരിക്കുമെന്നതിനാൽ ബൊമ്മൈ ഇതിനു അനുമതി നൽകിയില്ല. നിർമ്മാണ വേളയിൽ പരിസ്ഥിതിക്ക് കോട്ടം തട്ടുമെന്നതിനാൽ ഭൂഗർഭ റെയിൽപാത നിർമിക്കാനുള്ള പിണറായിയുടെ നിർദേശവും ബൊമ്മൈ നിരസിച്ചു. നിലവിൽ ബന്ദിപ്പൂർ ദേശീയപാത വഴി രാത്രിയിൽ രണ്ട് ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും  നാല് ബസുകൾ അനുവദിക്കാൻ കേരള സർക്കാർ അനുമതി തേടിയെങ്കിലും ഈ നിർദേശവും നിരസിക്കപ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.