Follow the News Bengaluru channel on WhatsApp

നിർബന്ധിത മതപരിവർത്തന നിരോധന ബിൽ പാസാക്കി കർണാടക സർക്കാർ

ബെംഗളൂരു: പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും നിർബന്ധിത മതപരിവർത്തന നിരോധന ബിൽ പാസാക്കി കർണാടക സർക്കാർ. മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബിൽ കഴിഞ്ഞ ഡിസംബറിൽ നിയമസഭ പാസാക്കിയിരുന്നു.

എന്നാൽ ഡിസംബറിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് ഭൂരിപക്ഷം കുറവായിരുന്നതിനാൽ ബിൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ പാസാക്കാൻ ശേഷിക്കുന്നതിനാൽ, ബിൽ പ്രാബല്യത്തിൽ വരുത്തുന്നതിനായി സർക്കാർ ഈ വർഷം മേയിൽ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു.പിന്നീട് സെപ്റ്റംബർ 15ന് ലെജിസ്ലേറ്റീവ് കൗൺസിൽ ബിൽ പാസാക്കി. കർണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബിൽ പുനപരിശോധനയ്ക്കും പാസാക്കുന്നതിനുമായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് അവതരിപ്പിച്ചത്. ഗവർണറുടെ അനുമതിക്ക് ശേഷം, ഓർഡിനൻസ് പ്രഖ്യാപിച്ച തീയതിയായ 2022 മെയ് 17 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു.

ബില്ലിൽ ദുരുപയോഗത്തിനോ ആശയക്കുഴപ്പത്തിനോ സാധ്യതയില്ലെന്നും ഇത് ഒരു തരത്തിലും മതസ്വാതന്ത്ര്യത്തിന് എതിരല്ലെന്നും ബില്ലിനെ ന്യായീകരിച്ച് മന്ത്രി പറഞ്ഞു. ബിൽ ഭരണഘടനാ പ്രകാരമാണെന്ന് ചൂണ്ടിക്കാട്ടി, നിയമ കമ്മീഷൻ ഇത്തരത്തിലുള്ള വിവിധ നിയമനിർമ്മാണങ്ങൾ പഠിച്ചതിന് ശേഷമാണ് മതപരിവർത്തന വിരുദ്ധ ബിൽ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും 25,000 രൂപ പിഴയും, മതപരിവർത്തനത്തിന് വിധേയരായവർക്ക് അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാനും കൂട്ട മതപരിവർത്തന കേസുകളിൽ 3 മുതൽ 10 വർഷം വരെ തടവും പിഴയും ലഭിക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. നിർബന്ധമായും നടത്തുന്ന ഏതൊരു ഇതരമത വിവാഹങ്ങളും കുടുംബകോടതി അസാധുവായി പ്രഖ്യാപിക്കും. ഈ ബില്ലിന് കീഴിലുള്ള കുറ്റം ജാമ്യം ലഭിക്കാത്തതായിരിക്കും. അതേസമയം സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾ കുറഞ്ഞത് 30 ദിവസം മുമ്പെങ്കിലും ജില്ലാ മജിസ്‌ട്രേറ്റിനോ അല്ലെങ്കിൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രത്യേകം അധികാരപ്പെടുത്തിയ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനോ അപേക്ഷ സമർപ്പിക്കണമെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.