Follow the News Bengaluru channel on WhatsApp

ദസറ ആഘോഷം; സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ബെംഗളൂരു: മൈസൂരുവിലെ ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായി യാത്രക്കാരുടെ സൗകര്യാർത്ഥം ദക്ഷിണ പശ്ചിമ റെയിൽവേ മൂന്ന് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു.

മൈസൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള (കെഎസ്ആർ സ്റ്റേഷൻ) ട്രെയിൻ നമ്പർ 06215 ഒക്ടോബർ 5-ന് രാത്രി 11.30-ന് സർവീസ് ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ 2.45-ന് ബെംഗളൂരുവിലെത്തും. 062126 എന്ന നമ്പരിലുള്ള അതേ ട്രെയിൻ ഒക്ടോബർ 6-ന് പുലർച്ചെ 3 മണിക്ക് ബെംഗളൂരുവിൽ നിന്ന് ( കെഎഎസ്ആർ സ്റ്റേഷൻ) പുറപ്പെട്ട് അതേ ദിവസം 6.20 ന് മൈസൂരുവിലെത്തും.

സെപ്റ്റംബർ 30 മുതൽ, സർവീസ് ആരംഭിക്കുന്ന എക്സ്പ്രസ് ട്രെയിൻ (07302) മൈസൂരുവിൽ നിന്ന് രാവിലെ 8.20 ന് പുറപ്പെട്ട് അതേ ദിവസം രാവിലെ 10 മണിക്ക് ചാമരാജനഗറിലെത്തും. 07301 നമ്പർ ഉള്ള അതേ ട്രെയിൻ ചാമരാജനഗറിൽ നിന്ന് രാവിലെ 10.55 ന് പുറപ്പെട്ട് അതേ ദിവസം ഉച്ചയ്ക്ക് 12.25 ന് മൈസൂരുവിലെത്തും. ഒക്‌ടോബർ ആറ് വരെ ഈ പ്രത്യേക സേവനം ലഭ്യമാകും.

ഇതേ റൂട്ടിൽ, ഒക്ടോബർ 5, 6 തീയതികളിൽ മറ്റൊരു ട്രെയിൻ കൂടി സർവീസ് നടത്തും. ഒക്ടോബർ 5ന് രാത്രി 11.30 ന് മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06247 അടുത്ത ദിവസം പുലർച്ചെ 1.10 ന് ചാമരാജ്പേട്ടിലെത്തും. 06248 നമ്പർ ഉള്ള അതേ ട്രെയിൻ ഒക്ടോബർ 6 ന് പുലർച്ചെ 5 മണിക്ക് ചാമരാജനഗറിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം 6.50 ന് മൈസൂരുവിലെത്തും. സെപ്റ്റംബർ 26ന് നഗരത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾ പ്രസിഡന്റ് ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.