Follow the News Bengaluru channel on WhatsApp

കർണാടകയിൽ 50 പി.യു കോളേജുകൾ കൂടി ആരംഭിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് പുതുതായി 50 സര്‍ക്കാര്‍ പി.യു കോളേജുകള്‍ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായും ആധുനിക സൗകര്യങ്ങളുള്ള കോളേജുകളായിരിക്കും ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ കുറവുള്ള ജില്ലകളിലാണ് ഇവ സ്ഥാപിക്കുക. ഗ്രാമപ്രദേശങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഉപരിപഠനത്തിന് മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ പലരും പത്താം ക്ലാസിന് ശേഷം പഠനം ഉപേക്ഷിക്കുന്നുണ്ട്. സ്വകാര്യ കോളേജുകളിലെ ഉയര്‍ന്ന ഫീസ് നിരക്കും ഉപരി പഠനം അസാധ്യമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എം.എല്‍.എമാരും നിരവധി സന്നദ്ധ സംഘടനകളും സര്‍ക്കാറിനെ സമീപിച്ചതായും ഇതേ തുടർന്നാണ് സർക്കാർ പുതിയ കോളേജുകൾ ആരംഭിക്കാൻ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.