Follow the News Bengaluru channel on WhatsApp

പൂജാ അവധി; കേരളത്തിലേക്ക് കർണാടക ആർ.ടി.സി 21 സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തി

ബെംഗളൂരു: പൂജാ അവധിയുടെ പശ്ചാത്തലത്തിലുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കര്‍ണാടക ആര്‍.ടി.സി. ഈ മാസം 30, ഒക്ടോബര്‍ ഒന്ന് എന്നീ തീയതികളിലാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നത്.

മൈസൂരു റോഡ് സാറ്റലൈറ്റ്, ശാന്തിനഗര്‍ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നായി കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, കോട്ടയം ഭാഗങ്ങളിലേക്ക് 21 അധിക സര്‍വീസുകളാണ് ഈ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയത്. സര്‍വീസുകളുടെ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരു-എറണാകുളം:

  • സെപ്റ്റംബർ 30 – 9.00 PM, 9.14 PM, 8.48 PM, 9.20 PM
  • ഒക്ടോബർ 01 – 9.00PM. 9.20 PM, 9.00PM

ബെംഗളൂരു-കോട്ടയം:

  • സെപ്റ്റംബർ 30- 8.24 PM, 8.32 PM
  • ഒക്ടോബർ 01 -8.24 PM

ബെംഗളൂരു-പാലക്കാട്:

  • സെപ്റ്റംബർ 30- 9.48 PM, 9.55 PM
  • ഒക്ടോബർ 01-  9.48 PM

ബെംഗളൂരു-തൃശ്ശൂർ:

  • സെപ്റ്റംബർ 30 – 9.20, 8.40 PM
  • ഒക്ടോബർ 01- 9.28, 9.20 PM

ബെംഗളൂരു-കോഴിക്കോട്:

  • സെപ്റ്റംബർ 30- 9.48 PM
  • ഒക്ടോബർ 01 – 9.50 PM

ബെംഗളൂരു-കണ്ണൂർ:

  • സെപ്റ്റംബർ 30- 10.10 PM
  • ഒക്ടോബർ 01 – 9.10PM

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://ksrtc.in/oprs-web/


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.