കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മല്ലികാർജ്ജുൻ ഖാർഗെ മത്സരിക്കും
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ പദവിയിലേയ്ക്ക് മത്സരിക്കുന്നതിനായി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഇന്നുച്ചയ്ക്ക് ഖാർഗെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് സൂചന. പാർട്ടി ഹൈക്കമാൻഡ് സ്ഥാനാർത്ഥിയായാണ് ഖാർഗെ മത്സരത്തിനിറങ്ങുന്നത്. ഖാർഗെയുടെ പത്രികയിൽ എ കെ ആന്റണി ഒപ്പുവച്ചു. ഒരാൾക്ക് ഒരു പദവി മാത്രമേ വഹിക്കാൻ സാദ്ധിക്കൂവെന്നതിനാൽ ഖാർഗെ പ്രതിപക്ഷനേതൃ പദവി ഉടനെ രാജിവയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്.രാജസ്ഥാൻ എംപിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ കെ സി വേണുഗോപാലാണ് ഹൈക്കമാൻഡിന്റെ തീരുമാനം ഖാർഗെയെ അറിയിച്ചത്. ഇതോടെ ശശി തരൂരിനും ദിഗ് വിജയ് സിങ്ങിനും പുറമേ മൂന്നാം സ്ഥാനാര്‍ഥിയായി ഖര്‍ഗെയും അധ്യക്ഷ തിരഞ്ഞെടുപ്പിനുണ്ടാകും. ഇതിന് പുറമേ ജി 23-ന്റെ സ്ഥാനാര്‍ഥിയായി മനീഷ് തിവാരി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എം.പിയുമായ ദിഗ്വിജയ് സിംഗും ശശി തരൂർ എംപിയും ഇന്ന് പത്രിക നൽകും. തരൂർ ഇന്നുച്ചയ്ക്ക് 12.15ന് എ.ഐ.സി.സി ആസ്ഥാനത്തെ തിരഞ്ഞെടുപ്പ് അതോറിട്ടി ഓഫീസിൽ പത്രിക സമർപ്പിക്കും. 12നും മൂന്നിനും ഇടയിൽ പത്രിക നൽകുമെന്ന് ദിഗ്വിജയ് സിംഗും സൂചിപ്പിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിവരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയപരിധി.
Senior Congress leader Mallikarjun Kharge will file his nomination for the party's presidential elections today, ANI reports
Track updates https://t.co/44RixNOxqh#CongressPresidentPolls pic.twitter.com/DU0gNH7JIC
— Hindustan Times (@htTweets) September 30, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.