Follow the News Bengaluru channel on WhatsApp

ശരാശരി ഭവന വിലയിൽ മെച്ചപ്പെട്ട നേട്ടവുമായി ബെംഗളൂരു

ബെംഗളൂരു: ബെംഗളൂരുവിൽ ശരാശരി ഭവന വിലയിൽ മെച്ചപ്പെട്ട പുരോഗതി ഉണ്ടായതായി നൈറ്റ് ഫ്രാങ്ക് ഇന്ത്യ റിപ്പോർട്ട്‌. രാജ്യത്തെ എട്ട് നഗരങ്ങളിലെ ശരാശരി ഭവന വില ഈ വർഷം ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ 3 മുതൽ 10 ശതമാനം ഉയർന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കി.

മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ ശരാശരി ഭവന വിലയിലും ശരാശരി ഓഫീസ് വാടകയിലും ഏറ്റവും ഉയർന്ന വളർച്ചയാണ് ബെംഗളൂരു പ്രോപ്പർട്ടി മാർക്കറ്റ് കൈവരിച്ചതെന്ന് പ്രോപ്പർട്ടി കൺസൾട്ടന്റ് നൈറ്റ് ഫ്രാങ്ക് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക ഭവന വിപണിയിലെ കണക്കുകൾ പ്രകാരം, ജൂലൈ-സെപ്റ്റംബർ പാദത്തിൽ ബെംഗളൂരുവിലെ ശരാശരി വില ചതുരശ്ര അടിക്ക് 10 ശതമാനം ഉയർന്ന് 5,428 രൂപയായി.

ഡൽഹി-എൻസിആർ വിപണിയിൽ ശരാശരി ഭവന വിലയിൽ 8 ശതമാനം വർധനവ് രേഖപ്പെടുത്തുകയും ചതുരശ്ര അടിക്ക് 4,489 രൂപയായി വർധിക്കുകയും ചെയ്തു. മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ റെസിഡൻഷ്യൽ വസ്‌തുക്കളുടെ ശരാശരി വില യഥാക്രമം 6 ശതമാനം വർധിച്ച് ഒരു ചതുരശ്രയടിക്ക് 7,170, 4,250, 4,300, 4,977 എന്നിങ്ങനെ ഉയർന്നു.

കൊൽക്കത്തയിലെ ഭവനവില 4 ശതമാനം ഉയർന്ന് ചതുരശ്ര അടിക്ക് 3,350 രൂപയായപ്പോൾ അഹമ്മദാബാദിലെ ശരാശരി നിരക്ക് 3 ശതമാനം വർധിച്ച് ചതുരശ്ര അടിക്ക് 2,885 ആയി. കോവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ പ്രധാന നിർമ്മാണ സാമഗ്രികളുടെ വിലയിലെ വർധനവ് നികത്താൻ ഓരോ പാദത്തിലും ഭവന വിലകൾ ഉയർത്തുന്നുണ്ട്.

ഓഫീസ് വാടകയിനത്തിൽ ഈ വർഷം ജൂലൈ-സെപ്റ്റംബർ കാലയളവിൽ ബെംഗളൂരുവിൽ ശരാശരി വാടക 13 ശതമാനം ഉയർന്ന് ചതുരശ്ര അടിക്ക് 81 രൂപയായി, മുൻവർഷത്തെ ചതുരശ്ര അടിക്ക് 72 രൂപയായിരുന്നു നിരക്ക്. പൂനെയിലെ ശരാശരി പ്രതിമാസ വാടക 9 ശതമാനം ഉയർന്ന് ചതുരശ്ര അടിക്ക് 71 ആയി.

ബെംഗളൂരു, പൂനെ ഓഫീസ് മാർക്കറ്റുകൾ അവരുടെ വാടക മൂല്യത്തിൽ യഥാക്രമം 13 ശതമാനവും 9 ശതമാനവും പരമാവധി വർധനവ് രേഖപ്പെടുത്തിയതായി നൈറ്റ് ഫ്രാങ്ക് ഡാറ്റ ചൂണ്ടിക്കാട്ടി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.