ഇതര മതം സ്വീകരിച്ചു; യുവതിയെ കഴുത്തറത്ത് കൊലപെടുത്തി
ബെംഗളൂരു: ഇതര മതം സ്വീകരിച്ചതിനു യുവതിയെ കഴുത്തറത്ത് കൊലപെടുത്തി. അടുത്തിടെ ഹിന്ദുമതം വിട്ട് ഇസ്ലാംമതം സ്വീകരിച്ച യുവതിയാണ് കൊല്ലപ്പെട്ടത്.
ഗദഗിലെ മുളഗുണ്ട നകയ്ക്ക് സമീപം വെച്ചാണ് മൂന്നംഗ സംഘം യുവതിയെ കൊലപ്പെടുത്തിയത്. നാഗാവി തണ്ടയില്‍ താമസിക്കുന്ന ശോഭ ലമാനി എന്ന മീനാസ് ബെഫാരി (35) ആണ് കൊല്ലപ്പെട്ടത്. ചേതന ഹുലക്കണ്ണവര, ശ്രീനിവാസ ഷിന്‍ഡെ, കുമാര്‍ മാരനബസാരി എന്നിവരാണ് കൃത്യം നടത്തിയത്. ശോഭ ലമാനി അടുത്തിടെയാണ് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തി മീനാസ് ബെഫാരി എന്ന പേര് സ്വീകരിച്ചത്.
മതം മാറിയതിനാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഗദഗിലെ രാധാകൃഷ്ണന് നഗറില്‍ താമസിച്ചിരുന്ന മീനാസ് ബേക്കറിയില്‍ നിന്ന് ഭക്ഷണം വാങ്ങി പുറത്തേക്ക് വരുന്നതിനിടെ മൂന്ന് പേര് ചേര്‍ന്ന് യുവതിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ നേരിട്ട് പോലീസില്‍ പോയി കീഴടങ്ങി. ഗദഗ്ഷഹര് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.