Follow the News Bengaluru channel on WhatsApp

റെയിൽവേ ഇൻഫർമേഷൻ സെന്ററുകൾക്ക് ഇനി പുതിയ പേര്

റെയിൽവേ സ്റ്റേഷനുകളിലെ ഇൻഫർമേഷൻ സെന്ററുകൾക്ക് ഇനി പുതിയ പേര്. ഇൻഫർമേഷൻ സെന്റർ എന്ന പേര് സഹയോഗ് എന്നാക്കി മാറ്റിയതായി റെയിൽവേ അറിയിച്ചു.

സ്റ്റേഷനുകളിലെ പഴയ ബോർഡുകൾ നീക്കി സഹയോഗ് എന്ന പുതിയ ബോർഡുകളും സ്ഥാപിച്ചുകഴിഞ്ഞു. പേരുമാറ്റം യാത്രക്കാർക്ക് പ്രാരംഭ ഘട്ടത്തിൽ ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യത ഏറെയാണെങ്കിലും പിന്നീട് ഇത് ശരിയാകുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും സഹയോഗ് എന്നുമാത്രമാണ് ഇപ്പോൾ എഴുതിയിട്ടുള്ളത്.

ഇത് ഇൻഫർമേഷൻ സെന്ററാണെന്ന് യാത്രക്കാരിൽ പലർക്കും പിടികിട്ടുന്നില്ല. മുമ്പ് ഇൻഫർമേഷൻ സെന്റർ, സൂചനാ കേന്ദ്ര്, വിവരങ്ങൾ നൽകുന്ന സ്ഥലം എന്നിങ്ങനെ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും എഴുതിയിരുന്നു.

റെയിൽവേ ഇൻഫർമേഷൻ സെന്ററുകളുടെ പേര് സഹയോഗ് എന്നാക്കിമാറ്റാൻ റെയിൽവേ ബോർഡ് എല്ലാ മേഖലാകേന്ദ്രങ്ങൾക്കും അടുത്തിടെ നിർദേശം നൽകിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.