Follow the News Bengaluru channel on WhatsApp

ഹാലോവീൻ പാർട്ടിക്കിടെ തിക്കും തിരക്കും; 151 പേർക്ക് ദാരുണാന്ത്യം

ദക്ഷിണകൊറിയയുടെ തലസ്ഥാന നഗരമായ സോളിൽ ഹാലോവിൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 151 പേർ മരണമടഞ്ഞു.150ലധികം പേർക്കു പരിക്കേറ്റു. ഇതിൽ 19 പേരുടെ നില ഗുരുതരമാണ്‌. മരണസംഖ്യ ഉയർന്നേക്കാമെന്ന് അഗ്നിശമനസേനാ വക്താവ് പറഞ്ഞു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇറ്റാവോൺ നഗരത്തിലെ ഇടുങ്ങിയ തെരുവിൽ പ്രാദേശിക സമയം രാത്രി പത്തരയോടെയാണു ദുരന്തം.

ഹാമിൽട്ടൻ ഹോട്ടലിനു സമീപം ആഘോഷത്തിനായി എത്തിയവരാണ് അപകടത്തിൽപെട്ടത്. ഹോട്ടലിൽ പ്രമുഖ വ്യക്തി വന്നതറിഞ്ഞ്, ജനം തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടകാരണമെന്നു സമൂഹമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നിൽനിന്നുള്ള തള്ളലിൽ ഒട്ടേറെപ്പേർ നിലത്തുവീണു. ചവിട്ടേറ്റും ഞെരുങ്ങിയും ശ്വാസം മുട്ടിയാണു മരണങ്ങളേറെയും സംഭവിച്ചത്. അടിയന്തര സേവനത്തിന് 400ലധികം ആരോഗ്യപ്രവർത്തകരെ നിയോഗിച്ചു.

തിരക്കിൽ നിന്ന് രക്ഷപ്പെടാൻ, പലരും സമീപത്തെ മതിലുകളിൽ വലിഞ്ഞുകയറുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാമായിരുന്നു. തെരുവിൽ നിരവധി പേർ മരിച്ചുകിടക്കുന്നതിന്റെയും, പരിക്കേറ്റ ചിലർക്ക് രക്ഷാപ്രവർത്തകർ സിപിആർ നൽകുന്നതിന്റെയും വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സൂക് അടിയന്തര യോഗം വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. പരിക്കേറ്റവർക്ക് ചികിത്സ നൽകാനും, ആശുപത്രികളിൽ കിടക്ക സജ്ജമാക്കാനും നിർദേശിച്ചു.

ഇറ്റാവോൺ തെരുവുകളിൽ ഏകദേശം ഒരുലക്ഷത്തോളം പേർ ഒത്തുകൂടിയെന്നാണ് കണക്ക്. കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ ശേഷമുള്ള ഹാലോവീൻ ആഘോഷമായതിനാലാണ് ആളുകൾ കൂടുതൽ എത്തിയത്. അതേസമയം വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സുരക്ഷ പുനപരിശോധിക്കാൻ യൂൺ സൂക് ഇയോൾ ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ദുരന്തബാധിതർക്ക് എല്ലാവിധ സഹായവുമെത്തിക്കാൻ സൂക് ഇയോൾ ഉത്തരവിട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.