കൈക്കൂലി ആരോപണം; ആർഡബ്ല്യൂഎഫ് പ്രിൻസിപ്പൽ ചീഫ് എഞ്ചിനീയർ അറസ്റ്റിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ബെംഗളൂരുവിലെ റെയിൽ വീൽ ഫാക്ടറിയുടെ പ്രിൻസിപ്പൽ ചീഫ് എഞ്ചിനീയറെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു.
ബെംഗളൂരു യെലഹങ്കയിലുള്ള റെയിൽ വീൽ ഫാക്ടറിയിലെ പ്രിൻസിപ്പൽ ചീഫ് എഞ്ചിനീയർ ജി.കെ.ജലൻ ആണ് അറസ്റ്റിലായത്. റെയിൽ വീൽ ഫാക്ടറിയിൽ നിരവധി കരാർ ജോലികൾ ഏൽപ്പിച്ച സിവിൽ കോൺട്രാക്ടറിൽ നിന്ന് അനധികൃതമായി കൈക്കൂലി വാങ്ങിയതിനെ തുടർന്നാണ് നടപടി. കോൺട്രാക്ടർ ആണ് ഇത് സംബന്ധിച്ച് സിബിഐയെ സമീപിച്ച് പരാതി നൽകിയത്.
റെയിൽ വീൽ ഫാക്ടറിക്കുള്ളിലെ വിവിധ തരം സിവിൽ ജോലികളുടെ കരാർ ജോലികൾ തുടർന്നും ലഭിക്കണമെങ്കിൽ പ്രിൻസിപ്പൽ ചീഫ് എൻജിനീയർ പരാതിക്കാരനായ സിവിൽ കോൺട്രാക്ടറിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. പണം നൽകിയില്ലെങ്കിൽ കരാർ ജോലികൾ നൽകില്ലെന്നും ചീഫ് എൻജിനീയർ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിക്കാരൻ പറഞ്ഞു. തുടർന്ന് പരാതിക്കാരൻ സിബിഐ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പണം കൈമാറുകയും ഈ സമയം ചീഫ് എൻജിനീയറെ കൈയോടെ പിടികൂടുകയുമായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
