Follow the News Bengaluru channel on WhatsApp

മൈസൂരു-ബെംഗളൂരു എക്‌സ്‌പ്രസ് പാതയിലെ ശ്രീരംഗപട്ടണം ബൈപാസ് 30ന് തുറക്കും

ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്‌സ്‌പ്രസ്പാതയിലെ ശ്രീരംഗപട്ടണം ബൈപാസ് നവംബർ 30-ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. പാതയിലെ 23 കിലോമീറ്റർ രാമനഗര-ചന്നപട്ടണ ബൈപാസിന്റെ രണ്ടാമത്തെ കാരിയേജ്‌വേ സെപ്റ്റംബർ ഒന്നിന് ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു.

പാതയുടെ രണ്ടാംഘട്ട പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും ശ്രീരംഗപട്ടണം ബൈപാസ് നവംബർ 30ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും മൈസൂരു-കുടക് എംപി പ്രതാപ് സിംഹ പറഞ്ഞു. ശ്രീരംഗപട്ടണത്ത് സ്ഥാപിക്കുന്ന റോഡ് പ്രവൃത്തികളും ബൈപാസും ടോൾ പ്ലാസയും അടുത്തിടെ എംപി പരിശോധിച്ചിരുന്നു. ഏറ്റെടുക്കുന്ന എല്ലാ ജോലികളിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എഞ്ചിനീയർമാരോടും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്ഐഐ) ഉദ്യോഗസ്ഥരോടും സിംഹ ആവശ്യപ്പെട്ടു.

ശ്രീരംഗപട്ടണത്തിന് സമീപം ഒരു ടോൾ ബൂത്തും രണ്ടാമത്തെ ടോൾ പ്ലാസ കുമ്പളഗോഡിനടുത്തുമാണ് സ്ഥാപിക്കുന്നത്. പാതയിൽ ആകെ മൂന്ന് ടോൾ പ്ലാസകളുണ്ടെങ്കിലും രണ്ടിടത്ത് മാത്രമേ ടോൾ പിരിക്കുകയുള്ളൂ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.