ഭുവനേശ്വരി ദേവിയുടെ ചിത്രത്തിന് അന്തിമരൂപം നൽകി സർക്കാർ

ബെംഗളൂരു: ഔദ്യോഗിക പരിപാടികൾക്കും മറ്റുമായുള്ള ഉപയോഗത്തിനായി കന്നഡ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്ന ദേവതയായ ഭുവനേശ്വരി ദേവിയുടെ ചിത്രത്തിന് അന്തിമരൂപം നൽകി കർണാടക സർക്കാർ.
സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയാണ് ചിത്രത്തിന് അന്തിമ രൂപം നൽകിയത്. ഇത് എല്ലാ ഔദ്യോഗിക പരിപാടികളിലും ഉപയോഗിക്കും. ലളിതകലാ അക്കാദമി മുൻ ചെയർപേഴ്‌സൺ ഡി. മഹേന്ദ്രയുടെ നേതൃത്വത്തിലായിരുന്നു സമിതി. ദേവതയുടെ പ്രതിച്ഛായയിൽ കർണാടകയുടെ പശ്ചാത്തലമുണ്ട്, ചാലൂക്യരുടെയും ഹൊയ്സാലരുടെയും പ്രതിനിധാനം ഉൾപ്പെടെ ചിത്രത്തിൽ നിരവധി ഘടകങ്ങളുണ്ട്.
2021 സെപ്റ്റംബറിലാണ് ചിത്രത്തിനു അന്തിമ രൂപം കൊണ്ടുവരാൻ സമിതി രൂപീകരിച്ചത്. ദുർഗ്ഗ, സരസ്വതി തുടങ്ങിയ ദേവിമാരുടെ ചിത്രങ്ങളാണ് നേരത്തെ കന്നഡ ദേവതയായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതിനു ഇനിമുതൽ മാറ്റം വരും.
ഈ ചിത്രം എല്ലാ ഔദ്യോഗിക പരിപാടികളിലും പൊതുവിദ്യാലയങ്ങളുടെ ചുവരുകളിലും ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം. കൂടാതെ, ജ്ഞാനഭാരതി കാമ്പസിൽ വരുന്ന നാദാദേവി പ്രതിമയ്ക്കും ചിത്രം അടിസ്ഥാനമായേക്കും. ചൂഡാമണി നന്ദഗോപാൽ, ബാബു നാടോണി, വി. എസ്. കടേമണി എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
