മംഗളൂരു സ്‌ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് സംഘടനയുടെ കത്ത്

മംഗളൂരു: മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ‘ഇസ്ലാമിക് റെസിസ്റ്റന്റ് കൗണ്‍സില്‍’ എന്ന സംഘടന കത്തയച്ചതായി കര്‍ണാടക പോലീസ്. മംഗളൂരുവിലെ കദ്രി മഞ്ജുനാഥ ക്ഷേത്രത്തെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നാണ് കത്തില്‍ പറയുന്നതെന്നും പോലീസ് വ്യക്തമാക്കി. മംഗളൂരുവിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ അലോക് കുമാറിനെതിരേയും കത്തില്‍ ഭീഷണിയുണ്ട്. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷരീഖിന്റെ ചിത്രം പതിച്ചുകൊണ്ടുള്ള കത്താണ് ഇസ്ലാമിക് റെസിസ്റ്റന്റ് കൗണ്‍സിലിന്റെ പേരില്‍ പുറത്തുവന്നത്.
അതേസമയം ഇത്തരമൊരു സംഘടനയുടെ പേര് ആദ്യമായാണ് പുറത്ത് വരുന്നതെന്നതെന്നും അത് കൊണ്ട് തന്നെ വ്യാജമായ അവകാശവാദമാണോ ഇതെന്ന് സംശയമുണ്ടെന്നും പോലീസ് പറഞ്ഞു. സംഘടനയെ കുറിച്ചും അവകാശവാദത്തെ കുറിച്ചും അന്വേഷണം ആരംഭിച്ചതായും എന്‍ഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് മംഗളൂരു നഗരത്തിലെ നാഗൂരില്‍ ഓട്ടോറിക്ഷയില്‍വെച്ച് സ്ഫോടനമുണ്ടായത്. പ്രഷർ കുക്കർ ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ മുഖ്യപ്രതിയായ ഷരീഖിനും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. ഇരുവരും ചികിത്സയിലാണ്. ഷരീഖിന്റെ ബാഗില്‍നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നായിരുന്നു ഡ്രൈവറുടെ മൊഴി. പിന്നാലെ ഓട്ടോയില്‍നിന്ന് പ്രഷര്‍കുക്കറും ബാറ്ററികളും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഓട്ടോയിലെ യാത്രക്കാരന്‍ ഷരീഖ് ആണെന്നും ഇയാള്‍ തീവ്രവാദസംഘടനയുമായി ബന്ധമുള്ളയാളാണെന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു.
Little-known outfit Islamic Resistance Council (IRC) reportedly claims responsibility for Mangaluru blast on Nov 19; Police verifying source of information
— Press Trust of India (@PTI_News) November 24, 2022
Video: #Mangaluru auto blast caught on camera. Police suspect that 24-year-old Mohammed Shariq, the mastermind of autorickshaw blast, could be linked to IS#Mangalurublast pic.twitter.com/mNsLWwmGtS
— TOI Mangaluru (@TOIMangalore) November 21, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
