ശബരിമല-ക്രിസ്മസ് സ്പെഷ്യൽ ട്രെയിൻ; കെ.കെ.ടി.എഫ് റെയിൽവേക്ക് നിവേദനം നൽകി

ബെംഗളൂരു: കര്‍ണാടക മലയാളികളുടെ യാത്രാപ്രശ്‌നങ്ങള്‍ സംബന്ധിച്ച് കര്‍ണാടക- കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്) ദക്ഷിണ പശ്ചിമ റെയില്‍വേ ഡിവിഷണല്‍ ഓപ്പറേഷണല്‍ മാനേജര്‍ (ഡി.ഒ.എം) ജി സുനിലുമായി ചര്‍ച്ച നടത്തി. യാത്രാപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.കെ.ടി.എഫ്. തയ്യാറാക്കിയ നിവേദനം യോഗത്തിൽ റെയിൽവേക്ക് സമർപ്പിച്ചു.
ഉത്സവകാല യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള ശബരിമല-ക്രിസ്തുമസ് സ്‌പെഷ്യല്‍ ട്രെയിന്‍ ഉടന്‍ തന്നെ സര്‍വീസ് ആരംഭിക്കുവാന്‍ ദക്ഷിണ റെയില്‍വേക്ക് പ്രൊപോസല്‍
അയക്കുമെന്ന് ഡി.ഒ.എം. ഉറപ്പ് നല്‍കിയതായി കെ.കെ.ടി.എഫ് ഭാരവാഹികള്‍ അറിയിച്ചു.
കൊച്ചുവേളി-യശ്വന്തപുര ഗരീബ് രഥിന് കര്‍മലാരം സ്റ്റേഷനില്‍ ഉടനെ തന്നെ സ്റ്റോപ്പ് അനുവദിക്കുമെന്നും ഇനി മുതല്‍ ഉത്സവകാല സീസണ്‍ ആരംഭിക്കുന്നതിന് ഒരു മാസം മുന്‍പ് തന്നെ സ്‌പെഷ്യല്‍ ട്രെയിന്‍ സംബന്ധിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിക്കാൻ ദക്ഷിണ റെയില്‍വേയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഉറപ്പ് നല്കിയതായും കെ.കെ.ടി.എഫ് ജനറല്‍ കണ്‍വീനര്‍ ആര്‍. മുരളീധര്‍ പറഞ്ഞു.
ഹെബ്ബാള്‍ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ നിലവില്‍ 16 ബോഗികള്‍ നിര്‍ത്തുവാനുള്ള സൗകര്യമേയുള്ളൂ. 22 ബോഗികള്‍ നിര്‍ത്തുവാനുള്ള നിർമാണ ജോലികള്‍ പുരോഗമിക്കുകയാണ്. അത് പൂര്‍ത്തിയായാല്‍ യശ്വന്ത്പുര ഗരിബ് രഥിന് ഹെബ്ബാളിലും സ്റ്റോപ്പ് അനുവദിക്കും. മൈസൂരുവില്‍ നിന്നുള്ള കൊച്ചുവേളി എക്‌സ്പ്രസ്സ് ഉച്ചക്ക് 2 മണിക്ക് ശേഷം പുറപ്പെടുന്നതിനെ സംബന്ധിച്ച് ആലോചിച്ചു തീരുമാനം ഉണ്ടാകാമെന്ന് ഓപ്പറേഷണല്‍ മാനേജര്‍ കെ.കെ.ടി.എഫ്. സംഘത്തിന് ഉറപ്പ് നല്‍കിയതായും ഭാരവാഹികൾ പറഞ്ഞു.
കെ.കെ.ടി.എഫ്. കോ-ഓര്‍ഡിനേറ്റര്‍ മെറ്റി കെ. ഗ്രേസ്, ഖജാന്‍ജി പി.എ. ഐസക്, ലീഗല്‍ അഡൈ്വസര്‍ അഡ്വ. വിജയകുമാര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.