മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാവുന്നു; സംവിധാനം രഞ്ജിത്ത്

എം. മുകുന്ദന്റെ പ്രശസ്ത നോവൽ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ സിനിമയാവുന്നു. രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മന്ത്രി വി.എൻ. വാസവനാണ് ഇക്കാര്യം അറിയിച്ചത്. മേളയുടെ സമാപനസമ്മേളനത്തിലെ മുഖ്യാതിഥിയായി എത്തിയത് എം. മുകുന്ദനായിരുന്നു.

മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസനേയും ചന്ദ്രികയേയും ആർക്കും മറക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെയൊരു വാർത്ത അറിയുമ്പോൾ എല്ലാവരും സന്തോഷിക്കും. അതുകൊണ്ടാണ് ഈ വേദിയിൽ വെച്ച് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം അറിയിച്ചു. ചലച്ചിത്രമേളയിലേക്ക് വന്നത് നന്നായെന്നും മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാവുന്നു എന്ന നല്ല വാർത്തയുംകൊണ്ടാണ് തിരികെ മാഹിയിലേക്ക് പോകുന്നതെന്നും എം. മുകുന്ദൻ പ്രതികരിച്ചു.

സിനിമയെ സംബന്ധിച്ച മറ്റുവിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എം. മുകുന്ദൻ ആദ്യമായി തിരക്കഥയെഴുതിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രം ഈയിടെതിയേറ്ററുകളിലെത്തിയിരുന്നു. 2018-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഡ്രാമയാണ് രഞ്ജിത് സംവിധാനം ചെയ്ത് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. സിബി മലയിൽ സംവിധാനം ചെയ്ത് ആസിഫ് അലി, റോഷൻ മാത്യു എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ കൊത്ത് നിർമിച്ചത് രഞ്ജിത്താണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.