Follow the News Bengaluru channel on WhatsApp

മോദി അനുകൂല പോസ്റ്റിട്ട വിദ്യാർഥിനിക്ക് നേരെ റാഗിംഗ്; മലയാളികളടക്കം ആറ് പേർ പിടിയിൽ

ബെംഗളൂരു: കർണാടകയിൽ മോദി അനുകൂല പോസ്റ്റിട്ട വിദ്യാർഥിനിയെ റാഗ് ചെയ്ത മലയാളികളടക്കമുള്ള ആറ് പേർ പിടിയിൽ.

മലയാളികളായ വിശാഖ് ജി. പണിക്കർ, ഡോ. ഐശ്വര്യ, ഡോ. ഹനീഫ്, ഡോ. പല്ലവി, മറ്റു രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തത്. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിലുള്ള കെവിജി ഡെന്റൽ കോളേജിലാണ് സംഭവം. തനിക്ക് നേരെ ക്രൂരമായ റാഗിംഗ് നടന്നതായി വിദ്യാർഥിനി ജില്ലാ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് പോലീസ് വിധേയമാക്കി. മെഡിക്കൽ റിപ്പോർട്ടിൽ പെൺകുട്ടിയുടെ വയറിൽ രക്തം കട്ടപിടിച്ചതായി തെളിഞ്ഞിട്ടുണ്ട്.

ആറ് പ്രതികളും ഇരയെ ശാരീരികമായി ഉപദ്രവിച്ചതായി തെളിവ് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എല്ലാ പ്രതികളെയും ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു.

പരാതിക്കാരി സുള്ള്യയിലെ കെവിജി ഡെന്റൽ കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്. 2020 മെയ് മാസത്തിൽ ഗവൺമെന്റ് ക്വാട്ട വഴി സ്കോളർഷിപ്പ് സീറ്റ് ലഭിച്ച പെൺകുട്ടിയെ പ്രവേശന സമയം മുതൽ പ്രതികൾ റാഗ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി പോസ്റ്റ്‌ ഇട്ടതോടെ പ്രതികൾ കുട്ടിയെ കൂടുതൽ ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

തനിക്കെതിരെ ചില രാഷ്ട്രീയ ഭീഷണികൾ ഉണ്ടായതായും ഇര പരാതിയിൽ പറഞ്ഞു. പ്രതികൾക്ക് കേരളത്തിൽ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പിന്തുണ ഉണ്ടെന്നും പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ പോലീസിന്റെ കേസന്വേഷണം പുരോഗമിക്കുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.