‘ഭാര്യ ദേഷ്യത്തിലാണ്, ലീവ് വേണം’; പോലീസുകാരന്റെ അവധി അപേക്ഷ വൈറല്‍
അവധിക്ക് അപേക്ഷിക്കുമ്പോൾ കാരണം ബോധിപ്പിക്കുക എന്നത് സ്വാഭാവികമാണ്. പലര്‍ക്കും പല കാരണങ്ങളുണ്ടാകാം. എന്നാല്‍ ഉത്തര്‍പ്രദേശിലുള്ള ഒരു പോലീസ് കോണ്‍സ്റ്റബിള്‍ അവധിക്കുള്ള അപേക്ഷയില്‍ വച്ച കാരണം കുറച്ചു വ്യത്യസ്തമായിരുന്നു. അതങ്ങ് സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഭാര്യ തന്നോട് ദേഷ്യത്തിലാണെന്നും ഫോണ്‍ എടുത്ത് മറുപടി പറയുന്നില്ലെന്നും അതുകൊണ്ടുതന്നെ ഒരാഴ്ചത്തെ അവധി വേണമെന്നാണ് കോണ്‍സ്റ്റബിളിന്റെ അഭ്യര്‍ഥന.
ഉത്തര്‍പ്രദേശിലെ മൗ സ്വദേശിയും മഹാരാജ്ഗഞ്ച് ജില്ലയിലെ പോലീസ് കോണ്‍സ്റ്റബിളുമായ ഗൗരവ് ചൗധരിയാണ് ഈ കത്തെഴുതിയത്. ജനുവരി ആറിന് അഡീഷണല്‍ പോലീസ് സൂപ്രണ്ടിനാണ് (എഎസ്പി) ഉദ്യോഗസ്ഥന് കത്ത് നല്‍കിയത്. കഴിഞ്ഞ മാസമായിരുന്നു ഇയാളുടെ വിവാഹം. ലീവ് കിട്ടാത്തതിനാല്‍ ഭാര്യ തന്നോടു മിണ്ടുന്നില്ലെന്നും ഫോണെടുക്കുന്നില്ലെന്നും ദേഷ്യത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍സ്റ്റബിള്‍ അവധിക്ക് അപേക്ഷിച്ചത്. അഞ്ചു ദിവസത്തെക്കാണ് അവധി ചോദിച്ചിരിക്കുന്നത്. താന്‍ ഭാര്യയെ പലതവണ വിളിച്ചെങ്കിലും ഫോണ്‍ അമ്മയ്ക്ക് കൈമാറിയെന്നും കത്തില്‍ പറയുന്നു.
തന്റെ സഹോദരപുത്രന്റെ ജന്മദിനത്തിന് വീട്ടിലേക്ക് വരാമെന്ന് ഭാര്യക്ക് വാക്ക് നല്‍കിയിട്ടുണ്ട്. പക്ഷെ ലീവ് കിട്ടാതെ വീട്ടില്‍ പോകാന്‍ കഴിയില്ല. അപേക്ഷ പരിഗണിച്ച അസിസ്റ്റന്റ് സൂപ്രണ്ട് ജനുവരി 10 മുതല്‍ ഗൗരവിന് അഞ്ച് ദിവസത്തെ കാഷ്വല്‍ ലീവ് അനുവദിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അവധിയെടുക്കാന്‍ അനുവാദമുണ്ടെന്നും എന്നാല്‍ ലീവുകള്‍ മൂലം ജോലി തടസപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും എ.എസ്.പി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.