Follow the News Bengaluru channel on WhatsApp

‘തുനിവ്’ ആഘോഷങ്ങള്‍ക്കിടെ ലോറിക്ക് മുകളിൽ നൃത്തം; താഴെ വീണ അജിത് ആരാധകന് ദാരുണാന്ത്യം

അജിത്ത് കുമാര്‍ നായകനായി എത്തിയ തമിഴ് ചിത്രം തുനിവിന്റെ റിലീസ് ദിന ആഘോഷത്തിനിടയില്‍ അജിത്ത് ആരാധകന്‍ മരണപ്പെട്ടു. ചെന്നൈയിലെ രോഹിണി തീയറ്ററിലാണ് സംഭവം. ഭരത് കുമാര്‍ എന്ന ആരാധകനാണ് മരണപ്പെട്ടത്. രാവിലെ നടന്ന ഷോയ്ക്ക് ശേഷം ചെന്നൈയിലെ രോഹിണി തിയേറ്ററിന് മുന്നില്‍ വലിയ ആഘോഷത്തിലായിരുന്ന അജിത്ത് ആരാധകര്‍. ആഘോഷത്തിനിടെ ലോറിയില്‍ നിന്ന് വീണാണ് ഭരത് കുമാര്‍ മരിച്ചത്. തീയറ്ററിന് മുന്നിലെ പൂനമല്ലി ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ലോറിയിലേക്ക് അജിത്ത് ആരാധകര്‍ ചാടി കയറി നൃത്തം തുടങ്ങി. ഈ സമയം നിയന്ത്രണം വിട്ട് നിലത്തേക്ക് വീണാണ് ഭരത് കുമാറിന് അത്യാഹിതം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

സംഭവം നടന്ന രോഹിണി തീയറ്റിന് മുന്നില്‍ അതിരാവിലെ വിജയ് അജിത്ത് ആരാധകര്‍ ഏറ്റുമുട്ടിയതായും വിവരമുണ്ട്. ഇരുവിഭാഗവും സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ അടക്കം നശിപ്പിച്ചു. അജിത്തിന്‍റെയും വിജയിയുടെ ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത് എന്നാണ് വിവരം.

പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് തമിഴ് നാട്ടിൽ അജിത്തിന്റെ തുനിവ്, വിജയിന്റെ വാരിസു എന്നീ ചിത്രങ്ങള്‍ തിയേറ്ററിലെത്തിയത്. അജിത്തിന്റെ സിനിമ തുനിവില്‍ മലയാളി താരം മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്നു. ത്രില്ലര്‍ വിഭാഗത്തിൽപ്പെടുന്ന ചിത്രം എച്ച് വിനോദാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോണി കപൂര്‍ നിര്‍മ്മിച്ച തുനിവില്‍ സമുദ്രക്കനി, ജോണ്‍ കൊക്കന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ജിബ്രാനാണ് സംഗീതം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.