Follow the News Bengaluru channel on WhatsApp

വീട് കവർച്ച ചെയ്യാനെത്തിയ സംഘത്തെ മിനിറ്റുകൾക്കുള്ളിൽ പിടികൂടി പോലീസ്

ബെംഗളൂരു: ബെംഗളൂരുവിനു സമീപം കനകപുര റോഡിൽ ആഡംബര വീട്ടിൽ കവർച്ചയ്ക്കെത്തിയ ഏഴംഗസംഘത്തെ മിനിറ്റുകൾക്കകം പിടികൂടി പോലീസ്. വീട്ടിലെ സിസിടിവി ക്യാമറകളും വീട്ടുകാരുടെ സമയബന്ധിതമായ ഇടപെടലുമാണ് മാരകായുധങ്ങളുമായി വീട്ടിൽക്കയറിയവരെ പിടികൂടാൻ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു.

നാരായണനഗറിലെ അജയ്, രാഹുൽ ബാലഗോപാൽ, സമീർ എന്നിവരുടെ വീട്ടിലാണ് കവർച്ചാസംഘമെത്തിയത്. ബെംഗളൂരു സ്വദേശി ഷെയ്ഖ് കലീം (22), ബിഹാർ സ്വദേശി മുഹമ്മദ് നിനാസ് (21), ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഇമ്രാൻ ഷെയ്ഖ് (24), രാജസ്ഥാൻ സ്വദേശികളായ മുഹമ്മദ് ഫൈസൽ (23), ബാം ബിലാസ് (27), മധ്യപ്രദേശ് സ്വദേശി സുനിൽ ദാംഗെ (20), ഒഡിഷ സ്വദേശി രജത് മല്ലിക് (21) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ അഞ്ചിന് രാഹുൽ കാപ്പിയുണ്ടാക്കാൻ അടുക്കളയിൽ കയറിയപ്പോൾ വീട്ടിൽ മറ്റാരോ ഉള്ളതായി സംശയം തോന്നി. തുടർന്ന് വീടിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഫോണിൽ നോക്കിയപ്പോൾ കവർച്ചക്കാർ വിവിധ മുറികളിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. ഇതേത്തുടർന്ന് രാഹുൽ വീട്ടിലുണ്ടായിരുന്നു ലൈസൻസുള്ള തോക്കെടുത്ത ശേഷം 112-ൽ വിളിച്ച് പോലീസിനെ വിവരമറിയിച്ചു.

പോലീസ് വീട്ടിലെത്തുന്നതിനു മുൻപ് തന്നെ രാഹുൽ രണ്ട് കവർച്ചക്കാരെ തോക്കുചൂണ്ടി മുറി പുറത്തുനിന്ന് പൂട്ടി. ഈ സമയംകൊണ്ട് പോലീസെത്തി വീട്ടിലുണ്ടായിരുന്ന അഞ്ചുപേരെ പിടികൂടുകയായിരുന്നു.

പിന്നീട് സംഘത്തിൽപ്പെട്ട മറ്റു രണ്ടുപേരെക്കൂടി പിടികൂടി. വീടിന്റെ ടെറസിലായിരുന്ന രണ്ടു പേരും പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടിരുന്നു. പ്രതികളെല്ലാവരും മുംബൈയിൽ ഹോട്ടലുകളിലും ബാറുകളിലും ജീവനക്കാരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ ആഡംബര വീടുകൾ കേന്ദ്രീകരിച്ചാണ് പ്രതികൾ കവർച്ച നടത്തിയിരുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.