Follow the News Bengaluru channel on WhatsApp

24 മണിക്കൂറിനിടെ ജമ്മു കാശ്മീരിൽ മൂന്നാമത്തെ സ്ഫോടനം; പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

24 മണിക്കൂറുകൾക്കിടെ ജമ്മു കശ്മീരിലുണ്ടായ മൂന്നാമത്തെ സ്ഫോടനത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റു. സിധ്ര മേഖലയിലെ ബജൽത്തയിൽ ശനിയാഴ്ച അർധരാത്രിയായിരുന്നു സ്ഫോടനമുണ്ടായത്.

മണലുമായി വന്ന ഒരു ട്രക്ക് പരിശോധിക്കുന്നതിനിടെയാണ് വലിയ സ്ഫോടനമുണ്ടായത്. സിധ്ര ചൗക്കിലെ പോലീസ് കോൺസ്റ്റബിൾ സുരേന്ദർ സിംഗിനു സാരമായി പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുന്നുണ്ട്.

വെള്ളിയാഴ്ച രാത്രിയും ഈ പ്രദേശത്തത് ഇരട്ട സ്ഫോടനമുണ്ടായിരുന്നു. കാറുകളിലായിരുന്നു സ്ഫോടനം. സംഭവത്തിൽ ആറു പേർക്കു പരുക്കേറ്റിരുന്നു. റിപ്പബ്ലിക് ദിനം, രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര എന്നിവ മൂലം സംസ്ഥാനത്തു സുരക്ഷ കർശനമാക്കിയപ്പോഴും സ്ഫോടനങ്ങൾ ആവർത്തിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

ഇരട്ട സ്ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീർ കനത്ത ജാഗ്രതയിലാണ്. സംഭവത്തിൽ വിവിധ ഏജൻസികൾ ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ആറ് പേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ഇവർക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.

സ്ഫോടനത്തിന് പിന്നിൽ എന്തെങ്കിലും ഭീകര സംഘടനകൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ സംഭവസ്ഥലത്ത് സൈന്യവും എൻഐഎയും പരിശോധന നടത്തിയിരുന്നു. എൻഐഎ പ്രാഥമിക വിവരശേഖരണവും നടത്തിയിട്ടുണ്ട്. അന്വേഷണം എൻഐഎയ്ക്ക് കൈമാറിയേക്കുമെന്നാണ് സൂചന.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.