വോട്ടിന് 6000 രൂപ വാഗ്ദാനം; കർണാടക മുഖ്യമന്ത്രിക്കും ബിജെപി നേതാക്കൾക്കുമെതിരെ പരാതിയുമായി കോൺഗ്രസ്
ബെംഗളൂരു: വോട്ട് നൽകുന്നതാണ് 6000 രൂപ നൽകണമെന്ന മുൻ മന്ത്രി രമേശ് ജാർഖിഹോളിയുടെ പരാമർശത്തിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, സംസ്ഥാന ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, ബിജെപി എംഎൽഎ രമേഷ് ജാർഖിഹോളി എന്നിവർക്കെതിരെ കർണാടക കോൺഗ്രസ് ബെംഗളൂരു പോലീസിൽ പരാതി നൽകി.
പൊതുറാലിയിൽ വെച്ച് വോട്ടിന് 6,000 രൂപ വീതം പ്രഖ്യാപിച്ചുവെന്നാണ് പരാതിയിലെ ആരോപണം. കർണാടക ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യാനും അന്വേഷണം നടത്താനുമാണ് പരാതി നൽകിയതെന്ന് കെപിസിസി അധ്യക്ഷൻ ഡി. കെ. ശിവകുമാർ പറഞ്ഞു. ജനാധിപത്യത്തിന്റെ ലക്ഷ്യങ്ങളെ തകർത്ത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.
ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നൽകിയത്.
മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ രമേഷ് ജാർക്കിഹോളി ചൊവ്വാഴ്ച നടന്ന പൊതു റാലിയിൽ പ്രതിപക്ഷ പാർട്ടി സ്ഥാനാർത്ഥികൾ ആയിരം വിലയുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും ഭാവിയിൽ
ഓരോ വോട്ടിനും 6,000 രൂപ വീതം ലഭ്യമാക്കണമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇത് തീർത്തും ജനാധിപത്യ വിരുദ്ധമാണെന്നും ശിവകുമാർ പറഞ്ഞു.
ಪ್ರತಿ ಮತದಾರನಿಗೆ 6000 ರೂಪಾಯಿ ಲಂಚದ ಬಹಿರಂಗ ಆಮಿಷದ ಮೂಲಕ ರಾಜ್ಯದ 5 ಕೋಟಿ ಮತದಾರರನ್ನು 30 ಸಾವಿರ ಕೋಟಿ ಲಂಚದ ಮೂಲಕ ಖರೀದಿ ಮಾಡಲು ಸಂಚು ನಡೆಸಿರುವ ಮಾಜಿ ಸಚಿವ ರಮೇಶ್ ಜಾರಕಿಹೊಳಿ ಹಾಗೂ ಸಿಎಂ ಬಸವರಾಜ ಬೊಮ್ಮಾಯಿ ವಿರುದ್ಧ ತನಿಖೆ ನಡೆಸುವಂತೆ ಬೆಂಗಳೂರಿನ ಹೈಗ್ರೌಂಡ್ಸ್ ಪೊಲೀಸರಿಗೆ ಇಂದು ಪಕ್ಷದ ವತಿಯಿಂದ ದೂರು ನೀಡಿದೆವು. pic.twitter.com/q0TNMFuX0B
— Siddaramaiah (@siddaramaiah) January 25, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.